റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സ്പുട്‌നിക് വാക്‌സിന് 995 രൂപ

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കോവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് വി വാക്‌സിന്റെ ഒരു ഡോസിന് 995.40 രൂപ വിലവരുമെന്ന് റിപ്പോര്‍ട്ട്. അഞ്ച് ശതമാനം ജിഎസ്ടി അടക്കമാണ് ഈ വില. ഇന്ത്യയില്‍ തന്നെ വാക്‌സിന്‍ നിര്‍മിക്കാനായാല്‍ വില കുറയുമെന്നും റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുണ്ട്. ഡോ. റെഡ്ഡിസ് ലബോറട്ടറീസാണ് ഇന്ത്യയില്‍ സ്പുട്‌നിക് വി വാക്‌സിന്റെ നിര്‍മാതാക്കള്‍.

അടുത്ത ആഴ്ച മുതല്‍ വാക്‌സിന്‍ ലഭ്യമായിത്തുടങ്ങിയേക്കും. 91.6 ആണ് സ്പുട്‌നിക് വിയുടെ എഫിഷ്യന്‍സി റേറ്റ്. ഇന്ത്യയില്‍ ഇതുവരെ കൊവാക്‌സിനും കൊവിഷീല്‍ഡിനുമാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. ഈ രണ്ട് വാക്‌സിനെക്കാള്‍ എഫിഷ്യന്‍സി റേറ്റ് സ്പുട്‌നിക് വിയ്ക്കുണ്ട്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് കൊവിഷീല്‍ഡിന്റെ നിര്‍മാതാക്കള്‍. കൊവാക്‌സിന്‍ നിര്‍മിക്കുന്നത് ഭാരത് ബയോടെക്കാണ്.

Top