Rs 92 lakh in cash seized from BJP minister’s vehicle in Maharashtra

മുംബൈ: നോട്ട് നിരോധനത്തില്‍ വിവാദം പടരവെ ബിജെപിയെ പ്രതിരോധത്തിലാക്കി മന്ത്രിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ വാഹനത്തില്‍ നിന്ന് 91 ലക്ഷം പിടികൂടി.

മഹാരാഷ്ട്രയിലെ തെക്കന്‍ സോളാപൂര്‍ നിയോജകമണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ ആയ സുഭാഷ് ദേശ്മുഖിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ വാഹനത്തില്‍നിന്നാണ് 91 ലക്ഷം രൂപ പിടിച്ചെടുത്തത്.

മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലോകമംഗള്‍ ഗ്രൂപ്പിന്റെ വാഹനത്തില്‍ നിന്നാണ് വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ കള്ളപ്പണം പിടിച്ചെടുത്തത്. അസാധുവാക്കപ്പെട്ട 1,000 രൂപയുടെ നോട്ടുകളാണ് പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

സുഭാഷ് ദേശ്മുഖിന്റെ കള്ളപ്പണമാണ് വാഹനത്തില്‍ നിന്ന് പിടികൂടിയതെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസും എന്‍.സി.പിയും ആരോപിച്ചു. പണം പിടികൂടിയ സംഭവത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മന്ത്രിയോട് 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

മന്ത്രിയുടെ ധന ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം ആവശ്യമുന്നയിച്ചിട്ടുണ്ട്. സുഭാഷ് ദേശ്മുഖ് കള്ളപ്പണം കൈവശം വെച്ചതായി തെളിഞ്ഞിരിക്കുകയാണെന്നും മന്ത്രിയുടെ സ്വത്തു വിവരങ്ങള്‍ അന്വേഷിച്ചാല്‍ കള്ളപ്പണം സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

Top