Rs 500/1000 scrapped on recommendations of RBI: Ravi Shankar Prasad

ന്യൂഡല്‍ഹി: 500, 1000 രൂപ നോട്ട് നിരോധനം റിസര്‍വ് ബാങ്കിന്റെ നിര്‍ദേശപ്രകാരമായിരുന്നെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. നോട്ട് പിന്‍വലിക്കലിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് ന്യായീകരണവുമായി കേന്ദ്രം വീണ്ടും രംഗത്തെത്തുന്നത്.

ഇത് നോട്ട് നിരോധനമല്ല. സര്‍ക്കാരിന്റെ തീരുമാനം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണ്. 500, 1000 രൂപ നോട്ടുകള്‍ നിയമവിധേയമല്ലാതാക്കാനുള്ള റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തത്. വിശാലമായ സാമ്പത്തിക കാഴ്ചപ്പാടില്‍ ഇത് നോട്ട് നിരോധനമല്ല രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിലൂടെ രാജ്യം സുതാര്യതയിലേക്കും സത്യസന്ധതയിലേക്കും കടന്നുവന്നിരിക്കുകയാണെന്നും കേന്ദ്രമന്ത്രി വാദിച്ചു.

ഈ മാസം എട്ടിനാണ് 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചത്.

Top