36 ലക്ഷം രൂപയുടെ തട്ടിപ്പ്; കണ്ണൂരില്‍ സിപിഎം നേതാവിനെതിരെ നടപടിയെടുത്ത് പാര്‍ട്ടി

കണ്ണൂര്‍: മയ്യില്‍ പഞ്ചായത്ത് പ്രസിഡണ്ടും ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റി അംഗവുമായ പി.ബാലനെതിരെ സാമ്പത്തിക തിരിമറി ആരോപണം. ചെത്ത് തൊഴിലാളി യൂണിയന്‍ ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി കൂടിയായ പി.ബാലന്‍ യൂണിയന്റെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന മുപ്പത്തിയാറ് ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപത്തില്‍ തിരിമറി കാണിച്ചെന്നാണ് ആരോപണം.

സൊസൈറ്റിയുടെ സ്ഥിര നിക്ഷേപം പുതുക്കിയ സമയത്ത് ഭാര്യയെ നോമിനിയാക്കിയാണ് തട്ടിപ്പ് നടത്തിയത്. സംഭവം ശ്രദ്ധയില്‍ പെട്ട ഏരിയ സെക്രട്ടറി ഇക്കാര്യം ജില്ലാ നേതൃത്വത്തെ ധരിപ്പിച്ചു. തുടര്‍ന്ന് ജില്ലാ നേതൃത്വം ചെത്ത് തൊഴിലാളി യൂണിയന്‍ ശ്രീകണ്ഠപുരം ഏരിയാ കമ്മറ്റിയുടെ അഞ്ച് വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ഹരീന്ദ്രനെ ചുമതലപ്പെടുത്തി. പി.ഹരീന്ദ്രന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പി.ബാലനെ ഏരിയാ കമ്മറ്റിയില്‍ നിന്നും മുല്ലക്കൊടി ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയത്.

സ്വന്തം നഗ്‌നചിത്രം അണികള്‍ ഉള്‍പ്പെടുന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ കണ്ണൂര്‍ പയ്യന്നൂര്‍ ഏരിയ സെക്രട്ടറി കെ.പി മധുവിനെതിരെ സി.പി.എം നടപടിയെടുത്തതിന് തൊട്ടുപിന്നാലെയാണ് ജില്ലയിലെ മറ്റൊരു നേതാവ് കൂടി വിവാദത്തില്‍ പെടുന്നത്.

Top