ഇരുപത് കോടി നഷ്ടമുണ്ടാക്കി റിലയന്‍സ് ജിയോയ്ക്ക് സര്‍ക്കാരിന്റെ ഇളവ്‌

റിലയന്‍സ് ജിയോയ്ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഇളവ്.

കൊച്ചി നഗരത്തില്‍ ജിയോ കേബിളുകളിടാനായി വെട്ടിപ്പൊളിക്കുന്ന റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കുന്നതിന് ഈടാക്കുന്ന തുകയില്‍ ഇളവു നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

ഉത്തരവ് നടപ്പാകുന്നതോടെ കൊച്ചി കോര്‍പറേഷന് ഇരുപത് കോടി രൂപയുടെ നഷ്ടമുണ്ടാകും.

കൊച്ചി നഗരപരിധിയില്‍ ഇരുന്നൂറ്റി നാല്‍പ്പത്തിയൊന്ന് കിലോ മീറ്റര്‍ റോഡാണ് ജിയോ കേബിളുകള്‍ സ്ഥാപിക്കാനായി വെട്ടിപ്പൊളിക്കുക.

വെട്ടിപ്പൊളിക്കുന്ന റോഡ് പൂര്‍വസ്ഥിതിയിലാക്കാന്‍ ജല അതോറിറ്റി അടക്കമുളള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് കോര്‍പറേഷന്‍ ഈടാക്കുന്നത് സ്‌ക്വയര്‍ മീറ്ററൊന്നിന് 5,930 രൂപയാണ്‌. എന്നാല്‍ ഈ നിരക്ക് 3,868 രൂപയായി ഇളവു ചെയ്തു കൊടുക്കണമെന്നാണ് സര്‍ക്കാരിന്റെ ഉത്തരവ്.

എന്നാല്‍ പൂര്‍ണമായും സ്വകാര്യ സംരംഭമായ റിലയന്‍സ് ജിയോയ്ക്ക് ഇളവു നല്‍കുന്നതെന്തിനാണെന്ന കാര്യത്തില്‍ വ്യക്തമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ ഇതു വരെയും തയാറായിട്ടില്ല.

Top