തിരുവനന്തപുരം കളക്ടറുടെ അക്കൗണ്ടില്‍ നിന്ന് 2 കോടി രൂപ നഷ്ടപ്പെട്ടു

തിരുവനന്തപുരം: തിരുവനപുരം ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിന്നും രണ്ട് കോടി രൂപ തട്ടിയെടുത്തു. സംഭവത്തില്‍ ട്രഷറി ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് സബ് ട്രഷറി ഓഫീസര്‍ പരാതി നല്‍കി. വഞ്ചിയൂര്‍ സബ് ട്രഷറിയിലെ അക്കൗണ്ടില്‍ നിന്നുമാണ് പണം നഷ്ടപ്പെട്ടത്.

ജോലിയില്‍ നിന്നും മാസങ്ങള്‍ക്കു മുന്‍പ് പിരിഞ്ഞു പോയ ഉദ്യോഗസ്ഥന്റെ നെയിം, പാസ്വേഡ് എന്നിവ ഉപയോഗിച്ചാണ് പണം തട്ടിയത്. വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റാണ് രണ്ടു കോടി രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത് കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് ട്രഷറി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Top