കര്‍ണാടകയില്‍ ടയറില്‍ ഒളിപ്പിച്ച നിലയില്‍ 2.3 കോടിരൂപ പിടികൂടി

ബംഗളൂരു: കര്‍ണാടകയില്‍ കണക്കില്‍പ്പെടാത്ത 2.3 കോടിരൂപ പിടികൂടി. രണ്ടാംഘട്ട തെരഞ്ഞെടുപ്പിന് മുമ്പായി ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് പണം പിടികൂടിയത്.

ബംഗളൂരുവില്‍നിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്ന കാറില്‍ നിന്നുമാണ് രണ്ടായിരം രൂപയുടെ നോട്ടുകെട്ടുകള്‍ പിടികൂടിയതെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാറിന്റെ ഉള്ളിലുണ്ടായിരുന്ന ടയറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്.

അതേസമയം, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടക്കന്‍ കര്‍ണാടകത്തില്‍ റെയ്ഡുകള്‍ തുടരുകയാണ്.

Top