കര്‍ഷകര്‍ക്ക് 19,000 കോടി രൂപയുടെ കേന്ദ്രസഹായം; പ്രഖ്യാപനം വെള്ളിയാഴ്ച

ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷകര്‍ക്കുള്ള പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രകാരം 19,000 കോടി രൂപ സഹായവുമായി കേന്ദ്ര സര്‍ക്കാര്‍. വെള്ളിയാഴ്ച രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കും. കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമാറും പരിപാടിയില്‍ പങ്കെടുക്കും. ആദ്യഗഡു വിതരണം അന്ന് നടക്കും.

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രകാരം 9.5 ലക്ഷം ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കും. കര്‍ഷകര്‍ക്ക് ഒരു വര്‍ഷം ആറായിരം രൂപയാണ് പദ്ധതി പ്രകാരം ലഭിക്കുക. രണ്ടായിരം രൂപ വീതം മൂന്ന് ഗഡുക്കളായിട്ടാണ് തുക വിതരണം ചെയ്യുന്നത്. എട്ടാമത്തെ ഗഡുവാണ് വിതരണം ചെയ്യാന്‍ പോകുന്നത്. പണം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലാണ് നേരിട്ടാണ് കൈമാറുക. ഈ പദ്ധതി പ്രകാരം ഇതുവരെ 1.15 ലക്ഷം കോടി കര്‍ഷകര്‍ക്ക് പണം നല്‍കിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

 

Top