Rs 13000 crore black money unearthed from overseas bank accounts

money

ന്യൂഡല്‍ഹി: 700 ഇന്ത്യക്കാരുടേതായി 13,000 രൂപയുടെ കള്ളപ്പണ നിക്ഷേപത്തിന്റെ വിശദാംശങ്ങള്‍ ആദായനികുതി വകുപ്പ് പുറത്തുവിട്ടു. 2011ലും 2013ലുമായി വിദേശ ബാങ്കുകള്‍ പുറത്തുവിട്ട കണക്കുകളാണ് ആദായനികുതി വകുപ്പ് വെളിപ്പെടുത്തിയത്.

ഫ്രഞ്ച് സര്‍ക്കാര്‍ 2011ല്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 400 ഇന്ത്യക്കാര്‍ക്ക് എച്ച്എസ്ബിസി, ജെനീവ ബാങ്കുകളില്‍ നിക്ഷേപം ഉണ്ട്. ഇത് ഏകദേശം 8,186 കോടി രൂപ വരും. ഇതിന്റെ നികുതിയിനത്തില്‍ മാത്രം 5,377 കോടി രൂപ ഈടാക്കണമെന്നും ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. മാര്‍ച്ച് 31 വരെയുള്ള നികുതി കണക്കാണിത്.

എച്ച്എസ്ബിസി ബാങ്കില്‍ 628 അക്കൗണ്ടുകളുടെ വിശദാംശങ്ങളാണ് ലഭിച്ചത്. ഇതില്‍ 213 അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമാണ്. അതായത് ഒന്നുകില്‍ പണമില്ലാത്തതോ അല്ലെങ്കില്‍ വിദേശത്ത് സ്ഥിരതാമസക്കാരോ ആയ ഇന്ത്യക്കാരാണ്. ചില കേസുകളില്‍ അക്കൗണ്ട് ഉടമകളുടെ വിശദാംശങ്ങള്‍ ലഭ്യമല്ല. പ്രവര്‍ത്തിക്കുന്ന അക്കൗണ്ടുകളില്‍ 398 കേസുകളുടെ അസസ്‌മെന്റ് പൂര്‍ത്തിയായി. 2013 ജനുവരിയില്‍ പുറത്തുവിട്ട മറ്റൊരു വിവരങ്ങള്‍ അനുസരിച്ച് 5000 കോടിയുടെ നിക്ഷേപം വിദേശബാങ്കുകളില്‍ ഉണ്ട്.

ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്‌സ് ആണ് വിശദാംശങ്ങള്‍ പുറത്തുവിട്ടത്. 700 ഇന്ത്യക്കാരുടെ പേരിലായാണ് നിക്ഷേപം ഉള്ളത്. ഐസിഐജെയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ആദായനികുതി വകുപ്പ് നികുതി വെട്ടിപ്പിന് 55 പ്രോസിക്യൂഷന്‍ കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. 2011ല്‍ പുറത്തുവന്ന എച്ച്എസ്ബിസിജെനീവ കേസുകളില്‍ 75 എണ്ണത്തില്‍ പ്രോസിക്യൂഷന്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഭൂരിഭാഗവും നികുതി വെട്ടിപ്പിനാണ്.

Top