ബാല്‍താക്കറെയുടെ സ്മാരകം ഉയരും; 100 കോടി അനുവദിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ : മുന്‍ ശിവസേന നേതാവ് ബാല്‍താക്കറെയുടെ സ്മാരകം പണിയാന്‍ 100 കോടി രൂപ അനുവദിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ബിജെപിയുമായി ശിവസേനയ്ക്കുള്ള ബന്ധം എന്നും നല്ല രീതിയില്‍ ആയിരുന്നുവെന്നും ഇനിയും അങ്ങനെ തന്നെ തുടരുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി
ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു.

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും ഇരു പാര്‍ട്ടികളും തമ്മില്‍ സഖ്യമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ബിജെപി എപ്പോഴും സഖ്യത്തിന് അനുകൂല നിലപാടാണ് പുലര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു.

സേനയുടെ മാത്രമല്ല, സഖ്യത്തിന്റെയും നേതാവായിരുന്നു ബാല്‍താക്കറെ. എല്ലാ പാര്‍ട്ടികള്‍ക്കും ഒരു പ്രധാന വ്യക്തിയായി അദ്ദേഹം തുടരും. അതിനാല്‍ സ്മാരകം പണിയാന്‍ 100 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തുക നല്‍കുന്നത് മുംബൈ മെട്രോപൊളിറ്റന്‍ റീജിയണ്‍ ഡെവലപ്‌മെന്റ് അതോറിറ്റിയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top