വിവാഹ ക്ഷണക്കത്തിന് ചെലവ് ഒന്നര ലക്ഷം രൂപ; വൈറലായി വീഡിയോ

ന്യൂഡല്‍ഹി: കാലം മാറുംതോറും വിവാഹ വേഷങ്ങളിലും ആഘോഷങ്ങളിലും കൊണ്ടുവരുന്ന മാറ്റങ്ങള്‍ അത്ഭുതമാണ്. എന്നാല്‍ വിവാഹ ആഘോഷങ്ങളേക്കാള്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത് ക്ഷണപത്രികകള്‍ക്കാണ്.

ഇത്തരത്തില്‍ ഇന്ത്യയിലെ സമ്പന്ന ബിസിനസുകാരനായ മുകേഷ് അംബാനിയുടെ മൂത്ത മകനായ ആകാശ് അംബാനിയുടെ മകന്റെ വിവാഹ ക്ഷണപത്രികയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.

ഇന്ത്യയിലെ തന്നെ ഏറ്റവും വിലയേറിയ ക്ഷണക്കത്താണ് മകനുവേണ്ടി മുകേഷ് അംബാനി ഒരുക്കിയിരിക്കുന്നത്.

ഒന്നര ലക്ഷം രൂപ വില വരുന്ന കത്തിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ക്ഷണക്കത്ത് മനോഹരമായാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മറ്റൊരു ബിസിനസ് കുടുംബത്തിലെ അംഗത്തെയാണ് ആകാശ് അംബാനി വിവാഹം ചെയ്യാന്‍ പോകുന്നത്.

Top