‘ആര്‍ആര്‍ആര്‍’, ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

രാജമൗലി സംവിധാനം ചെയ്യുന്ന ‘ആര്‍ആര്‍ആറി’നായി കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളേറെയായി. ജനുവരി ഏഴിന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ച് പ്രചാരണങ്ങള്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍ റിലീസ് മാറ്റേണ്ടി വന്നു. ഇപ്പോഴിതാ ‘ആര്‍ആര്‍ആര്‍’ ചിത്രത്തിന്റെ പുതിയ റിലീസ് തിയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

‘ആര്‍ആര്‍ആര്‍’ എന്ന ചിത്രത്തിലെ ഗാനങ്ങളൊക്കെ വലിയ ഹിറ്റായി മാറിയിരുന്നു. രാം ചരണും ജൂനിയര്‍ എന്‍ടിആറുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. രാജ്യമൊട്ടാകെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് കെ കെ സെന്തില്‍ കുമാറാണ്. ഇപോള്‍ ‘ആര്‍ആര്‍ആര്‍’ ചിത്രത്തിന്റെ റീലിസ് മാര്‍ച്ച് 25ന് പ്രഖ്യാപിച്ചതിന്റെ ആവേശത്തിലാണ് ആരാധകര്‍.

ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇംഗ്ലീഷിനു പുറമെ പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലും ചിത്രം എത്തും.

അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ താരങ്ങളും രാജമൗലിയുടെ ‘ആര്‍ആര്‍ആറി’ലുണ്ട്. 1920കള്‍ പശ്ചാത്തലമാക്കുന്ന ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്.

Top