ആര്‍ആര്‍ആര്‍; ആദ്യ ഗാനത്തില്‍ കീരവാണിക്കൊപ്പം അഞ്ച് ഗായകര്‍

ര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ ബഹുഭാഷാ ഗാനത്തിനായി സംഗീത സംവിധായകന്‍ എംഎം കീരവാണിയുമായി കൈകോര്‍ത്ത് മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഗായകര്‍. ദോസ്തി എന്ന് പേരിട്ടിരിക്കുന്ന ഗാനം വിവിധ ഭാഷകളില്‍ അനിരുദ്ധ് രവിചന്ദര്‍, അമിത് ത്രിവേദി, യാസിന്‍ നിസാര്‍, വിജയ് യേശുദാസ്, ഹേമചന്ദ്ര എന്നിവരാണ് ആലപിക്കുന്നത്.

എസ്എസ് രാജമൗലി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിലെ ആദ്യ ഗാനമായ ദോസ്തി ഓഗസ്റ്റ് 1ന് 11 മണിക്ക് റിലീസ് ചെയ്യും. ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ ഗാനങ്ങളുടെ അവകാശം ടി സീരീസിനും ലാഹരി മ്യൂസികിനും ആണെന്ന് തിങ്കളാഴ്ച നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു.

ചിത്രീകരണത്തിനിടെ നിരവധി തടസങ്ങള്‍ നേരിട്ട സിനിമയാണ് ആര്‍ആര്‍ആര്‍. ഷൂട്ടിങ്ങിനിടെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ക്കുണ്ടായ പരിക്കും ലോക്ക്ഡൗണും ഒരുവര്‍ഷത്തോളമാണ് ചിത്രത്തിന്റെ റിലീസ് നീട്ടിയത്.എന്നാല്‍ എല്ലാ തടസങ്ങളും അതിജീവിച്ച് ചിത്രം ഒക്ടോബര്‍ 13ന് റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ പിന്നണിക്കാര്‍ അറിയിച്ചു.

 

Top