ശബരി എക്‌സ്പ്രസിലെ വനിതാ കമ്പാര്‍ട്ടുമെന്റില്‍ നിന്ന് പിടികൂടിയത് 25 കിലോ കഞ്ചാവ്

Ganja hunt

പാലക്കാട്: ഹൈദ്രാബാദ് തിരുവനന്തപുരം ശബരി എക്‌സ്പ്രസിലെ വനിതാ കമ്പാര്‍ട്ടുമെന്റില്‍ നിന്ന് കഞ്ചാവ് പിടികൂടി. റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സാണ് കഞ്ചാവ് പിടികൂടിയത്. വലിയ ബാഗുകളില്‍ പൊതികളായി സൂക്ഷിച്ച ഇരുപത്തഞ്ച് കിലോ വരുന്ന കഞ്ചാവാണ് പിടികൂടിയത്.

ട്രെയിന്‍ പാലക്കാട് ഒലവക്കോട് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ആണ് ആര്‍പിഎഫ് പരിശോധന നടത്തിയത്. കഞ്ചാവ് പിടിച്ചെടുത്തെങ്കിലും ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ല. കഞ്ചാവ് ആര് വെച്ചതാണെന്നോ എവിടെനിന്ന് കൊണ്ടു വന്നതാണെന്നോ എങ്ങോട്ട് കൊണ്ടു പോകുകയായിരുന്നെന്നോ തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തത വന്നിട്ടില്ല.

Top