മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍പി സിങിന്റെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍.പി സിങ്ങിന്റെ പിതാവ് ശിവ പ്രസാദ് സിങ് കോവിഡ് ബാധിച്ച് മരിച്ചു. ആര്‍ പി സിങ് തന്നെയാണ് പിതാവിന്റെ മരണ വാര്‍ത്ത അറിയിച്ചത്.

കോവിഡ് മൂലം കുടുംബാംഗത്തെ നഷ്ടമാകുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് ആര്‍.പി സിങ്.

Top