പുത്തൻ മോഡലിനായി ട്രേഡ്മാർക്ക് ഫയൽ ചെയ്ത് റോയൽ എൻഫീൽഡ്

ന്ത്യൻ വിപണിയിൽ പുതിയ മോട്ടോർസൈക്കിളുകൾ വികസിപ്പിക്കുന്ന തിരക്കിലാണ് റോയൽ എൻഫീൽഡ്.ഇപ്പോൾ ഷോട്ട്ഗൺ എന്ന പുതിയ പേരിനായി ബ്രാൻഡ് അടുത്തിടെ ഒരു ട്രേഡ്മാർക്ക് ഫയൽ ചെയ്തിരിക്കുകയാണ് റോയൽ എൻഫീൽഡ്. ഇതിനെക്കുറിച്ച് ഇതിനകം തന്നെ ഇന്റർനെറ്റിൽ നിരവധി ഊഹാപോഹങ്ങൾ ഉയർന്നിട്ടുണ്ട്.

റോയൽ‌ എൻ‌ഫീൽ‌ഡ് രണ്ട് 650 സിസി മോട്ടോർ‌സൈക്കിളുകൾ‌ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്, അവയിലൊന്ന് താഴ്ന്ന സ്ലംഗ് ക്രൂയിസറും മറ്റൊന്ന് പരമ്പരാഗത മോട്ടോർ‌സൈക്കിളുമാണ്. ഈ രണ്ട് മോട്ടോർസൈക്കിളുകളിൽ ഒന്നിനായി ‘ഷോട്ട്ഗൺ’ പേര് ഉപയോഗിക്കും. 650 സിസി ക്രൂയിസറിന് മെറ്റിയർ 650 എന്ന് നാമകരണം ചെയ്യുമെന്നും മറ്റൊന്ന് ക്ലാസിക് 650 -യുടെ ആദ്യകാല പ്രോട്ടോടൈപ്പ് ആയിരിക്കും.

കോണ്ടിനെന്റൽ GT 650, ഇന്റർസെപ്റ്റർ 650 എന്നിവയിൽ ഡ്യൂട്ടി ചെയ്യുന്ന അതേ 648 സിസി, എയർ / ഓയിൽ-കൂൾഡ്, പാരലൽ-ട്വിൻ എഞ്ചിൻ ഈ രണ്ട് RE 650 മോട്ടോർസൈക്കിളുകളും ഉപയോഗിക്കും. ഈ പവർപ്ലാന്റ് 47.65 bhp കരുത്തും, 52 Nm torque ഉം പുറപ്പെടുവിക്കും. ആറ് സ്പീഡ് ഗിയർ‌ബോക്സുമായി എഞ്ചിൻ ജോടിയാകുന്നു.

ചെലവ് ലാഭിക്കുന്നതിനായി ഈ 650 സിസി ബൈക്കുകൾ കോണ്ടിനെന്റൽ GT, ഇന്റർസെപ്റ്റർ എന്നിവയുമായി മറ്റ് പല ഘടകങ്ങളും പങ്കിടും. ചെന്നൈ ആസ്ഥാനമായുള്ള നിർമ്മാതാക്കൾക്ക് വരാനിരിക്കുന്ന ഈ ബൈക്കുകളെ വളരെ മത്സരാത്മകമായി വില നിശ്ചയിക്കാൻ ഇത് അനുവദിക്കും.

Top