മീറ്റിയര്‍ 350 ഫിലിപ്പൈന്‍സ് വിപണിയില്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

നപ്രീയ മോഡലായ മീറ്റിയര്‍ 350-യെ ഫിലിപ്പൈന്‍സ് വിപണിയില്‍ അവതരിപ്പിച്ച് നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. PHP 232,000 ആണ് ആരംഭ മോഡലിന്റെ വില. ഏകദേശം 3.45 ലക്ഷം രൂപ.350 സിസി മോട്ടോര്‍സൈക്കിളിന്റെ മൂന്ന് വേരിയന്റുകളും (ഫയര്‍ബോള്‍, സ്റ്റെല്ലാര്‍, സൂപ്പര്‍നോവ) വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുമെന്നും കമ്പനി അറിയിച്ചു. റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയര്‍ 350 കഴിഞ്ഞ നവംബറില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.

അതേ മാസം തന്നെ ചെന്നൈ ആസ്ഥാനമായുള്ള കമ്പനി തായ്‌ലന്‍ഡില്‍ ഈ പതിപ്പിനെ പുറത്തിറക്കി. മോട്ടോര്‍ സൈക്കിള്‍ ഡിസംബറില്‍ യൂറോപ്യന്‍ വിപണിയിലേക്കും പ്രവേശിച്ചു, ഇപ്പോള്‍ ഇതാ ഫിലിപ്പൈന്‍സിലും ലഭ്യമാക്കിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

ഫയര്‍ബോള്‍ വേരിയന്റിനായി PHP 232,000 (ഏകദേശം 3.45 ലക്ഷം രൂപ), സ്റ്റെല്ലറിന് PHP 242,000 (ഏകദേശം 3.60 ലക്ഷം രൂപ), റേഞ്ച്-ടോപ്പിംഗ് സൂപ്പര്‍നോവ മോഡലിന് PHP 252,000 (3.75 ലക്ഷം രൂപ) എന്നിങ്ങനെയാണ് വിപണയിലെ വില.ബൈക്കിന് കരുത്ത് നല്‍കുന്നത് ഒരു പുതിയ 349 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ്. ഇത് 20.2 bhp പരമാവധി പവറും 27 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്.

പഴയ 350 സിസി എഞ്ചിനുകളില്‍ കമ്പനി ഉപയോഗിച്ചിരുന്ന പരമ്പരാഗത പുഷ്റോഡ് സംവിധാനമല്ല ഇത് ഒരു നൂതന SOHC സജ്ജീകരണമാണ് ഉപയോഗിക്കുന്നത്. പുതിയ മീറ്റിയര്‍ 350-ലെ വൈബ്രേഷന്‍ ലെവലുകള്‍ നന്നായി നിയന്ത്രിച്ചിരിക്കുന്നു.ട്രിപ്പര്‍ നാവിഗേഷന്‍ സംവിധാനമാണ് റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയര്‍ 350 മോട്ടോര്‍സൈക്കിളിന്റെ സവിശേഷതകളിലൊന്ന്. ഈ സവിശേഷത ലഭിക്കുന്ന കമ്പനിയുടെ ആദ്യ മോഡലാണിത്.

 

Top