റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ നിർമ്മാണകേന്ദ്രം തമിഴ്‌നാട്ടില്‍

പ്രമുഖ മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ഉത്പാദനകേന്ദ്രം ചെന്നൈയിൽ ആരംഭിച്ചു.

വര്‍ധിച്ച് വരുന്ന ഉപഭോക്താക്കളുടെ പശ്ചാത്തലത്തലത്തിലാണ് ഐഷര്‍ മോട്ടോര്‍സിന് കീഴിലുള്ള റോയല്‍ എന്‍ഫീല്‍ഡ്, വല്ലം വഡഗലില്‍ ഉത്പാദനം ആരംഭിച്ചിരിക്കുന്നത്.

ആഭ്യന്തര, രാജ്യാന്തര വിപണികളിലേക്കുള്ള മോട്ടോര്‍സൈക്കിളുകളുടെ ഉത്പാദനത്തിനായി 800 കോടി രൂപയുടെ നിക്ഷേപമാണ് അടുത്തിടെ റോയല്‍ എന്‍ഫീല്‍ഡ് നടത്തിയത്.

വല്ലം വഡഗല്‍ പ്ലാന്റില്‍ നിന്നും രാജ്യത്തിനകത്തും, പുറത്തുമുള്ള വിപണികളിലേക്കായി റോയല്‍ എന്‍ഫീല്‍ഡിന്റെ മോഡലുകള്‍ നിർമ്മിക്കും.

x28-1503911853-royal-enfield-production-plant-vallam-vadagal-begins-operations4.jpg.pagespeed.ic.MzFRoihT7z

50 ഏക്കറിലായി കിടക്കുന്ന വല്ലം വഡഗല്‍ പ്ലാന്റ്, റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്ത്യയിലെ മൂന്നാമത്തെ ഉത്പാദന കേന്ദ്രമാണ്.

ആദ്യ ഘട്ടത്തില്‍ വല്ലം വഡഗല്‍ പ്ലാന്റില്‍ നിന്നും പ്രതിവര്‍ഷം 300,000 മോട്ടോര്‍സൈക്കിളുകളെ ഉത്പാദിപ്പിക്കാനാണ്‌ റോയല്‍ എന്‍ഫീല്‍ഡ് ലക്ഷ്യമിടുന്നത്.

2017-18 സാമ്പത്തിക വര്‍ഷം 825,000 യൂണിറ്റുകളുടെ ഉത്പാദനമാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ലക്ഷ്യം.

667,135 മോട്ടോര്‍സൈക്കിളുകളാണ് റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ നിന്നും 2016-17 കാലയളവില്‍ വിപണിയില്‍ എത്തിയത്.

2014 ഒക്ടോബറില്‍ പ്ലാന്റിനായി വല്ലം വഡഗലില്‍ ഭൂമി ഏറ്റെടുത്തെങ്കിലും 15 മാസങ്ങള്‍ക്ക് മുമ്പാണ് പ്ലാന്റിന്റെ നിര്‍മ്മാണം കമ്പനി ആരംഭിച്ചത്.

പുതിയ നിർമ്മാണ കേന്ദ്രം ആരംഭിച്ചതോടെ റോയല്‍ എന്‍ഫീല്‍ഡുകള്‍ക്കായുള്ള ഉപഭോക്താക്കളുടെ കാത്തിരിപ്പ് കുറയുമെന്നാണ് സൂചന.

Top