റോയൽ എൻഫീൽഡിന്റെ ഹണ്ടർ 350 അമ്പരപ്പിക്കുന്ന വിലയിൽ

മുംബൈ: ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡ് അവരുടെ എൻട്രി ലെവലും ഏറ്റവും താങ്ങാനാവുന്നതുമായ മോഡലായ ഹണ്ടർ 350നെ ഇന്ത്യയിൽ അവതരിപ്പിച്ചത് കഴിഞ്ഞ ഓഗസ്റ്റിൽ ആണ്. സെപ്റ്റംബറിൽ 25,571 യൂണിറ്റുകൾ വിറ്റഴിച്ച ക്ലാസിക് 350 യുടെ വിൽപ്പന മറികടക്കാൻ ഇനിയും കഴിഞ്ഞിട്ടില്ലെങ്കിലും ഹണ്ടർ 350 യുടെ വിൽപ്പനയും മികച്ച രീതിയില്‍ മുന്നേറുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസം റോയൽ എൻഫീൽഡ് ഹണ്ടർ 350-ന്‍റെ 17,118 യൂണിറ്റുകൾ ആണ് വിറ്റഴിച്ചത്.

ഓഗസ്റ്റില്‍ വിറ്റ 18,197 മോട്ടോർസൈക്കിളുകൾ യൂണിറ്റുകളെ അപേക്ഷിച്ച് നേരിയ കുറവാണ്. ക്ലാസിക് 350-ന്റെ ഓഗസ്റ്റിലെ വിൽപ്പന നമ്പറായ 18,993 യൂണിറ്റുകളിൽ നിന്ന് ആ സംഖ്യ വളരെ അടുത്തായിരുന്നു എന്നതാണ് ശ്രദ്ധേയം. ഇപ്പോൾ, അതിന്റെ ഏറ്റവും അടുത്ത എതിരാളിയായ ഹോണ്ട CB350 യുമായി താരതമ്യപ്പെടുത്തുമ്പോൾ, ഹണ്ടർ 350 വിൽപ്പനയുടെ കാര്യത്തിൽ വളരെ മുന്നിലാണ്. ഈ വർഷം സെപ്റ്റംബറിൽ 3,980 സിബി350 യൂണിറ്റുകളും ഓഗസ്റ്റിൽ 3,714 യൂണിറ്റുകളും വിൽക്കാൻ ഹോണ്ടയ്ക്ക് കഴിഞ്ഞു.

ഹണ്ടർ 350, CB350 എന്നിവയുടെ വിൽപ്പന തമ്മിലുള്ള കാര്യമായ വ്യത്യാസത്തിന് രണ്ട് കാരണങ്ങളുണ്ടാകാം. ഒന്ന് വിലനിർണ്ണയം ആകാം. റോയൽ എൻഫീൽഡ് ഹണ്ടർ 350 ന്‍റെ വില 1.49 ലക്ഷം രൂപയിൽ ആരംഭിക്കുമ്പോൾ, ഹോണ്ട CB350 യുടെ DLX പതിപ്പിന് രണ്ടു ലക്ഷം രൂപയാണ് വില. ഇന്ത്യയിലെ CB350, CB350RS എന്നിവ റീട്ടെയിൽ ചെയ്യുന്ന ഹോണ്ട ബിഗ്‌വിംഗ് ഷോറൂമുകളുമായി താരതമ്യപ്പെടുത്തുമ്പോൾ റോയൽ എൻഫീൽഡ് വാഗ്ദാനം ചെയ്യുന്ന വിശാലമായ ഡീലറും സേവന ശൃംഖലയുമാണ് മറ്റൊരു കാരണം.

ചെന്നൈ ആസ്ഥാനമായുള്ള രാജ്യത്തെ ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡ് അടുത്തിടെയാണ് ഹണ്ടർ 350 ബൈക്ക് ഇന്ത്യൻ വിപണിയില്‍ അവതരിപ്പിച്ചത്. യഥാക്രമം 1.49 ലക്ഷം, 1.63 ലക്ഷം, 1.68 ലക്ഷം രൂപ വിലയുള്ള റെട്രോ, മെട്രോ, മെട്രോ റെബൽ വേരിയന്റുകളിലാണ് ഹണ്ടര്‍ എത്തുന്നത്. നിലവില്‍ റോയല്‍ എൻഫീല്‍ഡില്‍ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന ഓഫറാണിത്.

Top