ഇന്ത്യന്‍ യുവാക്കളുടെ ഹരമായി മാറിയ മോട്ടോര്‍സൈക്കിളാണ് റോയല്‍ എന്‍ഫീല്‍ഡ്. അടുത്ത വര്‍ഷത്തോടുകൂടി പുതിയ പല മോട്ടോര്‍സൈക്കിളുകളേയും റോയല്‍ എന്‍ഫീല്‍ഡ് ശ്രേണിയില്‍ ഉള്‍പ്പെടുത്താനുള്ള പദ്ധതിയിലാണ് കമ്പനി.
ഈ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിക്കുണ്ടായ ലാഭകണക്കുകള്‍ പുറത്തുവിട്ട അവസരത്തിലാണ് പുതിയ പദ്ധതിയെ കുറിച്ചുള്ള കമ്പനിയുടെ വെളിപ്പെടുത്തല്‍. ഇതില്‍ പല വേരിയന്റുകളേയും ഉള്‍പ്പെടുത്തുന്നതായി അറിയിച്ചിട്ടുണ്ട്.
ഭാവിയിലെ ബൈക്കുകളെ കുറിച്ച് വ്യക്തമായ ധാരണയുള്ള റോയല്‍ എന്‍ഫീല്‍ഡ് അതിനുതകുന്ന തരത്തില്‍ പല വേരിയന്റുകള്‍ ഉള്‍പ്പെടുത്തിയായിരിക്കും പുതിയ ബൈക്കുകള്‍ ഇറക്കുക.
ഓഫ് റോഡ് പ്രേമികളെ ലക്ഷ്യം വച്ചിറക്കിയ ഹിമാലയന് മികച്ച സ്വീകാര്യതയാണ് ലഭിച്ചതെന്നും ഹിമാലയന്‍ കാഴ്ചവെച്ച പ്രകടനത്തില്‍ അത്യാധികം സന്തുഷ്ടരാണെന്നും കമ്പനി വ്യക്തമാക്കി.
ഈ സാമ്പത്തിക വര്‍ഷത്തില്‍ 600 കോടിയോളം വരുന്ന നിക്ഷേപം നടത്താനുള്ള പദ്ധതിയിലാണ് കമ്പനി. അതില്‍ ഭൂരിഭാഗവും ചെന്നൈയില്‍ മൂന്നാമതായി പണിയാന്‍ ഉദ്ദേശിക്കുന്ന പ്ലാന്റിന്റെ വികസനത്തിനായിരിക്കും ഉപയോഗിക്കുക.
അടുത്ത വര്‍ഷം സെപ്തംബറോടുകൂടിയായിരിക്കും ഈ പ്ലാന്റിന്റെ പ്രവര്‍ത്തനമാരംഭിക്കുന്നത്.
2019 ആകുന്നതോടു കൂടി ചെന്നൈയില്‍ നിന്നുള്ള ഈ മൂന്ന് പ്ലാന്റില്‍ നിന്നും മൊത്തത്തില്‍ 900,000 യൂണിറ്റുകള്‍ ഉല്പാദിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്പനി.
35 ശതമാനം വര്‍ധനവോടെ 1,981കോടിയാണ് ഇതുവരെയായി ലഭിച്ചതില്‍ ഏറ്റവുമുയര്‍ന്ന ലാഭമായി കമ്പനി വ്യക്തമാക്കിയിട്ടുള്ളത്.
250സിസിയും അതിനു മുകളിലുള്ള മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റില്‍ 95 ശതമാനം വിപണിവിഹിതമുള്ള റോയല്‍ എന്‍ഫീല്‍ഡിന് മറ്റ് വിദേശ ബ്രാന്റില്‍ നിന്നും വലിയ തോതിലുള്ള മത്സരമൊന്നും നേരിടുന്നില്ല. വിദേശ ബ്രാന്റുകള്‍ ഒരു നിശ്ചിത മാത്രയില്‍ മാത്രം വില്പന നടത്തുന്നതിലാണിത്.
റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്നതിനാല്‍ ഒരു കോംപെറ്റേറ്റീവ് പ്രൈസില്‍ ഇറക്കാന്‍ സാധിക്കുന്നതും കമ്പനിയെ സംബന്ധിച്ചിടത്തോളം ഒരു പ്ലസ് പോയിന്റാണ്.
റോയല്‍ എന്‍ഫീല്‍ഡിന്റെ വിദേശത്തുള്ള സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി എല്ലാ വികസിതഅവികസിത രാജ്യങ്ങളിലും തങ്ങളുടേതായൊരു മുദ്രപതിപ്പിക്കാനുള്ള ഒരുക്കത്തില്‍ കൂടിയാണ് കമ്പനി.
ഇത്രയുംക്കാലം ഈ ഇന്ത്യന്‍ കമ്പനി വിദേശവിപണികളെ അത്ര ആശ്രയിച്ചിരുന്നില്ല. എന്നാലിപ്പോള്‍ അടുത്ത വര്‍ഷത്തോടുകൂടി 1520 പുതിയ റോയല്‍ എന്‍ഫീല്‍ഡ് സ്റ്റോറുകള്‍ തുറക്കാനുള്ള പദ്ധതിയിട്ടിരിക്കുകയാണ്.
ഇതിനു പുറമെ ഇന്തോനേഷ്യ, കോളംബിയ, തായ്‌ലാന്റ് എന്നിവിടങ്ങളിലേക്കും തങ്ങളുടെ ശൃംഖല വ്യാപിപ്പിക്കാനിരിക്കുകയാണ് കമ്പനി.


