എന്‍ഡ് ഓഫ് സീസണ്‍ സെയിലുമായി റോയല്‍ എന്‍ഫീല്‍ഡ് ; 40 ശതമാനം വരെ ഡിസ്‌കൗണ്ട്

royal-enfield

ന്യൂഡല്‍ഹി: എന്‍ഡ് ഓഫ് സീസണ്‍ സെയില്‍സില്‍ 40 ശതമാനം ഡിസ്‌കൗണ്ടുമായി റോയല്‍ എന്‍ഫീല്‍ഡ്. എന്നാല്‍ ഡിസ്‌കൗണ്ട് ലഭിക്കുന്നത് മോട്ടോര്‍ സൈക്കിളുകള്‍ക്കല്ല എന്നതും ശ്രദ്ധേയം. റോയല്‍ എന്‍ഫീല്‍ഡ് പ്രഖ്യാപിച്ചിട്ടുള്ള എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ പ്രകാരം ഒഫീഷ്യല്‍ റൈഡിംഗ് ഗിയര്‍, അപ്പാരല്‍, ആക്സസറീസ് എന്നിവയ്ക്കാണ് ഓഫര്‍.

റൈഡിംഗ് ഗിയറുകള്‍ക്കും മറ്റ് എന്‍ഫീല്‍ഡ് ഉത്പന്നങ്ങള്‍ക്കും മാത്രമാണ് ഓഫര്‍ ബാധകമാകുക. ആഗസ്റ്റ് 15 വരെയാണ് ഈ പരിമിത കാല ഓഫര്‍ ആസ്വദിക്കാന്‍ കഴിയുക.

ബൈക്ക് റൈഡിംഗ് ആസ്വദിക്കുന്നവരാണ് ഇത്തരം അനുബന്ധ ഉത്പന്നങ്ങള്‍ വാങ്ങുക. ഇവര്‍ക്ക് റോയല്‍ എന്‍ഫീല്‍ഡ് ബ്രാന്‍ഡ് സ്റ്റോറുകളില്‍ നിന്നും, ഡീലര്‍ഷിപ്പുകളില്‍ നിന്നും ഓഫര്‍ ആസ്വദിക്കാം. ഓണ്‍ലൈന്‍ ഇ കൊമേഴ്സ് സൈറ്റുകളിലും ഇവ ലഭിക്കും.

ഹെല്‍മെറ്റ്, ജാക്കറ്റ്, ഷൂസ്, സാഡില്‍ ബാഗ്, ട്രൗസേഴ്സ്, ബൈക്ക് കവര്‍, ഗോഗിള്‍സ്, റെയിന്‍ ജാക്കറ്റ്, ബാഗ് തുടങ്ങിയവയാണ് ഡിസ്‌കൗണ്ടില്‍ ലഭിക്കുക.

Top