ലോകം കീഴടക്കുന്ന കമ്പനിയാവാന്‍ റോയല്‍ എന്‍ഫീല്‍ഡ്

ദില്ലി: ലോകത്താകമാനം വന്‍ സ്വാധീനമുള്ള കമ്പനിയാവാന്‍ റോയല്‍ എന്‍ഫീല്‍ഡ്. അഞ്ച് ബില്യണ്‍ ഡോളര്‍ വലിപ്പമുള്ള കമ്പനിയാവാനാണ് ലക്ഷ്യം. ഓരോ സാമ്പത്തിക വര്‍ഷത്തിലും മൂന്ന് മാസം കൂടുമ്പോള്‍ ഓരോ മോഡലുകള്‍ വിപണിയിലിറക്കി സ്വാധീനം വര്‍ധിപ്പിക്കാനാണ് ലക്ഷ്യം.

ബ്രോക്കറേജ് മോട്ടിലാല്‍ ഓസ്വാളാണ് റോയല്‍ എന്‍ഫീല്‍ഡ് എംഡി വിനോദ് കെ ദസരിയെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ എത്ര കാലത്തിനുള്ളില്‍ അഞ്ച് ബില്യണ്‍ ഡോളര്‍ വലിപ്പമുള്ള കമ്പനിയാവാനാണ് ശ്രമമെന്ന് വെളിപ്പെടുത്തിയിട്ടില്ല. ആഭ്യന്തര വിപണിയിലും കയറ്റുമതിയിലും കൂടുതല്‍ ശ്രദ്ധ ചെലുത്തി മുന്നോട്ട് പോകാനാണ് ആലോചന.

അടുത്ത 5 മുതല്‍ ഏഴ് വര്‍ഷത്തേക്ക് വളരെ കൃത്യമായ പ്ലാനിങോടെയാണ് കമ്പനി മുന്നോട്ട് പോകുന്നത്. കമ്പനിയെ സംബന്ധിച്ച് വളരെ വിജയകരമാണ് സമീപകാലത്ത് പുറത്തിറക്കിയ പുതിയ മോഡലുകളെന്ന് വിനോദ് ദസരി പറഞ്ഞു. ഹിമാലയന്‍, 650 സിസി ട്വിന്‍സ്, മീറ്റോ എന്നിവ വന്‍തോതില്‍ വിറ്റഴിക്കപ്പെട്ടു. അടുത്തതായി പുറത്തുവരുന്ന മോഡലുകളും ഇരുകൈയ്യും നീട്ടി സ്വീകരിക്കപ്പെടുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

 

Top