റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500X എബിഎസ് പതിപ്പ് വിപണിയില്‍

റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500X എബിഎസ് പതിപ്പ് വിപണിയില്‍ പുറത്തിറങ്ങുന്നു. 2.60 ലക്ഷം രൂപയാണ് പുതിയ തണ്ടര്‍ബേര്‍ഡ് 500X എബിഎസിന് ഓണ്‍റോഡ് വില (മുംബൈ). രാജ്യത്തെ മുഴുവന്‍ ഡീലര്‍ഷിപ്പുകളിലും ബൈക്കിന്റെ ബുക്കിംഗ് തുടങ്ങി. ബുക്കിംഗ് തുക 5,000 രൂപ.

കമ്പനി പരീക്ഷിച്ചു വിജയിച്ച 499 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് തണ്ടര്‍ബേര്‍ഡ് 500X ല്‍. എയര്‍ കൂളിംഗ് സംവിധാനവും എഞ്ചിന് നല്‍കിയിട്ടുണ്ട്. എഞ്ചിന് 27 bhp കരുത്തും 41 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. 41 mm ടെലിസ്‌കോപിക്ക് ഫോര്‍ക്കുകള്‍ മുന്നിലും ഇരട്ട ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്‌സോര്‍ബറുകള്‍ പിന്നിലും 500X ല്‍ സസ്‌പെന്‍ഷന് നിറവേറ്റും.

അഞ്ചു വിധത്തില്‍ ക്രമീകരിക്കാവുന്ന പ്രീലോഡ് ഫംങ്ഷന്‍ പിന്‍ സസ്പന്‍ഷനാണ് ഉപയോഗിച്ചിരിക്കുന്നത്. അലോയ് വീലുകളും ട്യൂബ്‌ലെസ് ടയറുകളും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ലഭിക്കുന്ന ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കാണ്. 19 ഇഞ്ച്, 18 ഇഞ്ച് ടയറുകള്‍ ബൈക്കില്‍ ഒരുങ്ങുന്നു. 280 mm ഡിസ്‌ക് മുന്നിലും 240 mm ഡിസ്‌ക് പിന്നിലും ബ്രേക്കിംഗിനായുണ്ട്. സാധാരണ തണ്ടര്‍ബേര്‍ഡ് 500 ന്റെ കൂടുതല്‍ സ്‌പോര്‍ടി പതിപ്പാണ് തണ്ടര്‍ബേര്‍ഡ് 500X.

Top