വിവിധ നിറങ്ങളില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ബൈക്കുകള്‍

ROYAL ENFILED

റോയല്‍ എന്‍ഫീല്‍ഡിന്റെ മോഡലുകളെ ഫെബ്രുവരി 28ന് പുറത്തിറക്കും. തണ്ടര്‍ബേര്‍ഡ് 350, തണ്ടര്‍ബേര്‍ഡ് 500 മോട്ടോര്‍സൈക്കിളുകളുടെ പുതിയ മോഡലുകളാണ് 350X, 500X. വൈവിധ്യമാര്‍ന്ന നിറങ്ങളിലാണ് പുതിയ മോഡലുകള്‍ പുറത്തിറങ്ങുന്നത്.

ട്യൂബ്‌ലെസ് ടയറില്‍ ഒരുങ്ങിയ അലോയ് വീലുകള്‍ക്കും, എക്‌സ്‌ഹോസ്റ്റിനും മാറ്റ് ബ്ലാക് നിറം നല്‍കിയിട്ടുണ്ട്. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളോട് കൂടിയ ഹെഡ്‌ലാമ്പും, എല്‍ഇഡി ടെയില്‍ലൈറ്റും തന്നെയാണ് പുതിയ X നിരയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

1984 ഫ്യൂറി 175ന് ശേഷം ഇതാദ്യമായാണ് അലോയ് വീലുകള്‍ റോയല്‍ എന്‍ഫീല്‍ഡ് മോഡലില്‍ ഒരുങ്ങുന്നത്. 19 ഇഞ്ച് അലോയ് വീലുകളിലാണ് പുതിയ 350X, 500X തണ്ടര്‍ബേര്‍ഡുകളുടെ ഒരുക്കിയിരിക്കുന്നത്. റെഡ്, വൈറ്റ് നിറങ്ങളിലാണ് തണ്ടര്‍ബേര്‍ഡ് 350Xനെ റോയല്‍ എന്‍ഫീല്‍ഡ് ലഭ്യമാക്കുക. യെല്ലോ, ബ്ലൂ നിറങ്ങളിലാണ് തണ്ടര്‍ബേര്‍ഡ് 500X ലഭ്യമാവുക. 5,000 രൂപ മുതല്‍ 8,000 രൂപ വരെ വിലവര്‍ധനവ് പുതിയ മോഡലുകള്‍ക്ക് പ്രതീക്ഷിക്കാം.

Top