റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാംബ്ലര്‍ 500 മാര്‍ച്ചില്‍ വിപണിയിലെത്തും

റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കുന്ന കരുത്തനായ സ്‌പോര്‍ട്ടി ബൈക്ക് സ്‌ക്രാംബ്ലര്‍ 500 അടുത്ത മാര്‍ച്ചില്‍ നിരത്തിലെത്തിക്കാനൊരുങ്ങുന്നു.

എന്‍ഫീല്‍ഡിന്റെ പതിവ് ശൈലിയില്‍ നിന്ന് മാറിയാണ് സ്‌ക്രാംബ്ലര്‍ 500ന്റെ ഡിസൈന്‍ ഒരുക്കിയിരിക്കുന്നത്. ഓഫ് റോഡ് ബൈക്കുകളുടെ ഭാവവും സ്‌പോര്‍ട്ടി ഭാവവും കോര്‍ത്തിണക്കിയാണ് ഈ വാഹനം ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ടെയില്‍ ലൈറ്റും ഇന്റിക്കേറ്ററും അടുത്തിടെ പുറത്തിറങ്ങിയ ഇന്റര്‍സെപ്റ്ററിലേതിന് സമാനമാണ്. ഈ പറഞ്ഞവയാണ് ക്ലാസിക് 500 സ്‌ക്രാംബ്ലറിനെ വ്യത്യസ്തമാക്കുന്നത്.

499 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഈ ബൈക്കിലും പ്രവര്‍ത്തിക്കുന്നത്. ഇത് 27.6 എച്ച്പി കരുത്തും 41.3 എന്‍എം ടോര്‍ക്കുമേകും. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കും ഡുവല്‍ ചാനല്‍ എബിഎസുമായിരിക്കും ക്ലാസിക് 500 സ്‌ക്രാംബ്ലറിന് സുരക്ഷ ഒരുക്കുന്നത്

Top