ക്ലാസിക് 350ന് വില വർധിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

നപ്രിയ മോഡലായ ക്ലാസിക് 350 മോഡലിന് വില വർധിപ്പിച്ച് ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയൽ എൻഫീൽഡ്. ബൈക്കിന്റെ ഓരോ വേരിയന്റിലും വില പരിഷ്ക്കരണം നടപ്പിലാക്കിയിട്ടുണ്ടെന്ന് ഗാഡി വാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്ലാസിക് 350 മോഡലിന്റെ വേരിയന്റിനെ അനുസരിച്ച് 5,231 രൂപ മുതൽ 5,992 രൂപ വരെയാണ് വില വർധിപ്പിച്ചിരിക്കുന്നത്. മാറ്റ്, ക്രോം പതിപ്പിനാണ് ഏറ്റവും കൂടുതൽ വില വർധനവുണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

റോയൽ എൻഫീൽഡ് ക്ലാസിക് 350-യുടെ പ്രാരംഭ സ്റ്റാൻഡേർഡ് മോഡലിന്റെ വില 1.72,466 രൂപയാണ് ഇനി മുതൽ. നേരത്തെയുണ്ടായിരുന്ന 1,67,235 രൂപയിൽ നിന്നും 5,231 രൂപയാണ് കൂടിയിരിക്കുന്നത്. വില വർധനവ് കൂടാതെ റെട്രോ ക്ലാസിക് മോഡലിന് കമ്പനി മറ്റ് മാറ്റങ്ങളൊന്നുംവരുത്തിയിട്ടില്ല. എന്നാൽ, വരാനിരിക്കുന്ന പുതുതലമുറ മോഡലിൽ നിരവധി മാറ്റങ്ങൾ പ്രതീക്ഷിക്കാം.

Top