ഹിമാലയന്റെ വില വീണ്ടും വർധിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

royal-enfield

ക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്ത്യയിലെ അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ ജനപ്രിയ മോഡലാണ് ഹിമാലയന്‍. ബൈക്കിന്റെ പരിഷ്‌കരിച്ച വകഭേദം ഈ വര്‍ഷം ഫെബ്രുവരിയിലാണ് വിപണിയിലെത്തിയത്. 10,000 രൂപയോളം ഓരോ പതിപ്പുകള്‍ക്കും വില കൂട്ടിയാണ് 2021 ഹിമാലയന്‍ വിപണിയിലെത്തിയത്.

ആറ് മാസങ്ങള്‍ക്ക് ശേഷം ജൂലൈയില്‍ ഹിമാലയന്റെ വില 4,600 രൂപയോളം റോയല്‍ എന്‍ഫീല്‍ഡ് വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിന് രണ്ട് മാസം തികയും മുമ്പ് ഹിമാലയന്റെ വില വീണ്ടും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ് എന്ന് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത്തവണ 5000 രൂപയോളമാണ് റോയല്‍ എന്‍ഫീല്‍ഡ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ 2.05 ലക്ഷം മുതല്‍ ആരംഭിച്ചിരിക്കുന്ന ഹിമയന്റെ എക്സ്-ഷോറൂം വില 2.10 ലക്ഷമായി ഉയര്‍ന്നു. 411 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എഞ്ചിനാണ് 2021 ഹിമാലയന്റെ ഹൃദയം. ഈ എഞ്ചിന്‍ 6,500 rpm-ല്‍ പരമാവധി 24.3 bhp കരുത്തും 4,000- 4,500 rpm-ല്‍ 32 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. ലേക് ബ്ലൂ, ഗ്രേവല്‍ ഗ്രേ, റോക്ക് റെഡ്, ഗ്രാനൈറ്റ് ബ്ലാക്ക്, മിറേജ് സില്‍വര്‍, പൈന്‍ ഗ്രീന്‍ എന്നീ ആറ് കളര്‍ ഓപ്ഷനുകളാണ് 2021 ഹിമാലയന്‍ ലഭിക്കുക.

ഒരു കറുത്ത കേസിംഗ് മുന്‍വശത്ത് ഹെഡ് ലാമ്പിന് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ പുതുക്കിയ വിന്‍ഡ്ഷീല്‍ഡ് ഉയരമുള്ളതും കൂടുതല്‍ പ്രായോഗികവുമാണ്. കൂടാതെ, ഫ്യുവല്‍ ടാങ്കിന് അടുത്തായി സ്ഥിതിചെയ്യുന്ന ഫ്രണ്ട് ഫ്രെയിം ചെറുതായി മുന്നോട്ട് നീക്കിയിട്ടുണ്ട്. ഉയരമുള്ള റൈഡര്‍മാരുടെ കാല്‍മുട്ടുകള്‍ ഫ്രണ്ട് ഫ്രെയിമില്‍ സ്പര്‍ശിക്കുന്ന പ്രശ്‌നം പരിഹരിക്കാനാണ് ഇത്. ടിയര്‍ഡ്രോപ്പ് ആകൃതിയിലുള്ള ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പും റിയര്‍ വ്യൂ മിററുകളും, സ്‌കള്‍പ്പഡ് ഫ്യുവല്‍ ടാങ്ക്, അപ്വെപ്റ്റ് എക്സ്ഹോസ്റ്റ്, സ്ലിം ടെയില്‍ സെക്ഷന്‍ എന്നീ ഫീച്ചറുകള്‍ മുമ്പത്തെ മോഡലിന് സമാനമായി തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

 

Top