കാത്തിരിപ്പിന് വിരാമം; പുത്തന്‍ ക്ലാസിക്ക് 350 കേരളത്തിലും

മിഡില്‍ വെയിറ്റ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ (250-750സിസി) ആഗോളനേതാവായ റോയല്‍ എന്‍ഫീല്‍ഡ്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ ക്ലാസിക് 350നെ പുറത്തിറക്കി. പുതിയ മോട്ടോര്‍ സൈക്കിള്‍ കേരളത്തിലെ113 ഡീലര്‍ഷിപ്പ്, ടച്ച് പോയിന്റുകളില്‍ ലഭ്യമാണെന്ന് കമ്പനി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പതിനൊന്ന് നിറങ്ങളില്‍ അഞ്ച് വേരിയന്റുകളില്‍ അവതരിപ്പിച്ച, ഏറ്റവും പുതിയ ക്ലാസിക്350ന് 184,374 രൂപ മുതലാണ് കൊച്ചി എക്‌സ്-ഷോറൂം വില.

ബൈക്കിനുള്ള ടെസ്റ്റ്‌റൈഡുകളും ബുക്കിംഗും റോയല്‍ എന്‍ഫീല്‍ഡ് ആപ്പ് വഴിയും കമ്പനി വെബ്‌സൈറ്റ് വഴിയും അടുത്തുള്ള റോയല്‍ എന്‍ഫീല്‍ഡ് സ്റ്റോറിലും ലഭ്യമാണെന്നും കമ്പനി വ്യക്തമാക്കി.

ഇന്ത്യയിലും യുകെയിലുമുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ രണ്ട് അത്യാധുനിക ടെക്‌നോളജിസെന്ററുകളില്‍ പ്രവര്‍ത്തിക്കുന്ന ഡിസൈനര്‍മാരുടെയും എഞ്ചിനീയര്‍മാരുടെയും ടീമുകള്‍ രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്ത പുതിയ ക്ലാസിക്350-ല്‍ ഒരു മികച്ച സവാരി അനുഭവം ഉറപ്പാക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുണ്ടെന്നും കമ്പനി പറയുന്നു.

ലോകമെമ്പാടുമുള്ള പ്രേമികള്‍ ഇഷ്ടപ്പെടുന്ന ആധികാരികമായ, റെട്രോ-സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കുന്നതിനുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ പാരമ്പര്യത്തിന് ഏറ്റവും പുതിയ ക്ലാസിക്350 ഒരു അധ്യായം കൂടി ചേര്‍ക്കുന്നതായി കമ്പനി പറഞ്ഞു. 2008 ല്‍ ആരംഭിച്ചതിനു ശേഷം, മിഡില്‍ വെയ്റ്റ്‌മോട്ടോര്‍സൈക്കിള്‍ ഇടം പുനര്‍നിര്‍വചിക്കുകയും റോയല്‍എന്‍ഫീല്‍ഡിന്റെ പുനരുജ്ജീവനത്തിന് കാരണമാവുകയും, ഈ വിഭാഗത്തെ ആഗോളതലത്തില്‍ നയിക്കാനുള്ള യാത്ര ആരംഭിക്കുകയും ചെയ്തു. 12 വര്‍ഷത്തിനിടെ മൂന്നു ദശലക്ഷത്തിലധികം ക്ലാസിക്ക് 350കള്‍ നിരത്തിലെത്തിയതായും കമ്പനി അറിയിച്ചു.

ബൈക്കിലെ ആധുനികവും ആഗോളതലത്തില്‍ വിലമതിക്കപ്പെട്ടതുമായ 349 സിസിഎയര്‍-ഓയില്‍കൂള്‍ഡ്‌സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍, പുതിയ ക്ലാസിക്350 സവാരി അനുഭവത്തില്‍ ഒരു പുതിയ സുഖവും സുഗമവും പരിഷ്‌കരണവും നല്‍കുമെന്ന് കമ്പനി പറയുന്നു. 349 സിസി, ഫ്യുവല്‍-ഇന്‍ജക്റ്റ്, എയര്‍/ഓയില്‍-കൂള്‍ഡ്എഞ്ചിന്‍, ക്ലാസിക്61500 ആര്‍പിഎമ്മില്‍ 20.2 ബിഎച്ച്പി കരുത്തും 6100ആര്‍പിഎമ്മില്‍27 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും.

ലോകമെമ്പാടുമുള്ള ചെറുപ്പക്കാരും പരിചയസമ്പന്നരുമായ റൈഡര്‍മാര്‍ക്കിടയില്‍ വിനോദസഞ്ചാരത്തിന്റെ അഭിവൃദ്ധിപ്രാപിക്കുന്ന ഉപസംസ്‌കാരം തുറക്കുന്നതിലും ഇന്‍ഡ്യയില്‍ മിഡില്‍വെയിറ്റ് സെഗ്മെന്റ് വളര്‍ത്തുന്നതിലും വികസിപ്പിക്കുന്നതിലും ക്ലാസിക് ഒരു വലിയ ഉത്തേജകമാണെന്ന് റോയല്‍ എന്‍ഫീല്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബി ഗോവിന്ദരാജന്‍ പറഞ്ഞു. ഏറ്റവും പുതിയ ക്ലാസിക്350 ഈ പൈതൃകംമുന്നോട്ട് കൊണ്ടുപോകുന്നു എന്നു പറഞ്ഞ അദ്ദേഹം പുതിയ ക്ലാസിക്350 കമ്പനിയുടെ വളര്‍ച്ചയ്ക്കും അഭിലാഷങ്ങള്‍ക്കും കൂടുതല്‍ ഊര്‍ജ്ജംപകരുമെന്ന് ഉറപ്പുണ്ടെന്നും വ്യക്തമാക്കി.

റോയല്‍എന്‍ഫീല്‍ഡിന്റെ വളര്‍ച്ചയുടെ ഒരു അവിഭാജ്യഘടകമാണ് കേരളം എന്ന് കമ്പനിയുടെ സൗത്ത് ആന്‍ഡ് ഈസ്റ്റ് നാഷണല്‍ ബിസിനസ് ഹെഡ് വിജയപ്രദീപ് പറഞ്ഞു. ബ്രാന്‍ഡിന് സംസ്ഥാനം ശക്തമായ ഒരു അടിത്തറയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം ഉപഭോക്താക്കള്‍ ഏറ്റവും പുതിയ ക്ലാസിക്350 നെ പൂര്‍ണമനസ്സോടെ സ്വാഗതം ചെയ്യുമെന്ന് ഉറപ്പുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

 

Top