പുതിയ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേഡ് എക്‌സ് സീരീസില്‍ എബിഎസ് അവതരിപ്പിച്ചു

രൂപത്തിലും ഭാവത്തിലും ഏറെ മാറ്റങ്ങളുമായി അടുത്തിടെ ഇറങ്ങിയ റോയല്‍ എന്‍ഫീല്‍ഡിന്റെ ക്രൂയിസര്‍ ബൈക്കായ പുതിയ തണ്ടര്‍ബേഡ് എക്‌സ് സീരീസിലും എബിഎസ് അവതരിപ്പിച്ചു. 2.13 ലക്ഷം രൂപയാണ് തണ്ടര്‍ബേര്‍ഡ് 500X എബിഎസിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. എബിഎസ് ഇല്ലാത്ത റഗുലര്‍ മോഡലിനെക്കാള്‍ 14,000 രൂപയോളമാണ് എബിഎസ് മോഡലിന്റെ വില.

എന്‍ജിനും എക്‌സ്‌ഹോസ്റ്റും പൂര്‍ണമായും ബ്ലാക്ക് നിറത്തിലേക്ക് മാറി. ടാങ്ക് നിറത്തിന് സമാനമായി റിം സ്റ്റിക്കറും തണ്ടര്‍ബേഡ് എക്‌സിന്റെ പ്രത്യേകതകളാണ്. പുതിയ ഹാന്‍ഡില്‍ ബാര്‍, സിംഗിള്‍ പീസ് സീറ്റ്, ട്യൂബ്ലെസ് ടയര്‍ എന്നിവയും പുതുമയാണ്.

മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റം വരുത്തിയിട്ടില്ല. 350Xന് 346 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കുള്‍ഡ് എന്‍ജിനാണ് കരുത്തേകുക. 19.8 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 27.2 ബിഎച്ച്പി പവറും 41.3 എന്‍എം ടോര്‍ക്കുമേകുന്ന 499 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് തണ്ടര്‍ബേര്‍ഡ് 500X ന് കരുത്തേകുക.

Top