2019 ബാങ്കോക്ക് മോട്ടോര്‍ ഷോ കീഴടക്കി റോയല്‍ എന്‍ഫീല്‍ഡ് ‘കെഎക്സ് കണ്‍സെപ്റ്റ്’

2019 ബാങ്കോക്ക് മോട്ടോര്‍ ഷോ കീഴടക്കി റോയല്‍ എന്‍ഫീല്‍ഡ് ബോബര്‍ മോഡലായ ‘കെഎക്സ് കണ്‍സെപ്റ്റ്’.
തായ്ലാന്‍ഡില്‍ നിര്‍മാണ കേന്ദ്രം ആരംഭിക്കുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബോബര്‍ മോഡല്‍ ഓട്ടോ ഷോയില്‍ താരമായി മാറിയത്.

റെട്രോ ലുക്കില്‍ ബ്ലാക്ക്-ബ്രോണ്‍സ് ഫിനിഷില്‍ ഗ്രീന്‍-കോപ്പര്‍ പെയിന്റ് സ്‌കീമിലാണ് വാഹനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
പൂര്‍ണ്ണമായും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ആണ് വാഹനത്തിലുള്ളത്. സിംഗിള്‍ ലെതര്‍ സീറ്റ്, ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ്, മള്‍ട്ടി സ്പോക്ക് അലോയി വില്‍, വലിയ ടയറുകള്‍, സ്‌പോര്‍ട്ടി ടാങ്ക്, റൗണ്ട് ഹെഡ്‌ലൈറ്റ്, മാസീവ് എന്‍ജിന്‍, ഷോര്‍ട്ട് ഫെന്‍ഡര്‍ എന്നിവയാണ് വാഹനത്തിന്റെ മറ്റു പ്രത്യേകതകള്‍.

ഇന്ത്യയിലും ബ്രിട്ടണിലുമായിട്ടാണ് വാഹനം നിര്‍മ്മിക്കുന്നത്. 2022-ഓടെ ബോബര്‍ മോഡല്‍ നിരത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top