റോയല്‍ എന്‍ഫീല്‍ഡിന് വില വെറും 18,700; വൈറലായി 36 വർഷം പഴക്കമുള്ള ബില്‍

ന്ത്യയിലെ ഏറ്റവും അറിയപ്പെടുന്നതും ഏറ്റവും ആരാധകരുള്ളതുമായ മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350. റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടതും ഉല്‍പാദനത്തിന്റെ വലിയൊരു ചരിത്രം പിന്നിലുള്ളതുമായ മോട്ടോര്‍സൈക്കിള്‍ മോഡല്‍ കൂടിയാണ് ബുള്ളറ്റ് 350. ഈ കാലങ്ങളില്‍ ഉടനീളം സാങ്കേതികപരവും സൗന്ദര്യപരവുമായ നിരവധി നൂതനാശയങ്ങള്‍ ബുള്ളറ്റിന്റെ നിര്‍മ്മാണത്തില്‍ ഉണ്ടായിട്ടുണ്ട്. ഈ കാലയളവുകളില്‍ ഒന്നും ബുള്ളറ്റ് പ്രേമികളുടെ എണ്ണത്തില്‍ യാതൊരു കുറവും വന്നിട്ടില്ല എന്നതാണ് മറ്റൊരു പ്രധാന കാര്യം. മാത്രമല്ല പ്രായഭേദമന്യേ ഇന്നും വാഹനപ്രേമികളായ എല്ലാവരുടെയും പ്രിയപ്പെട്ട വാഹനമായി ബുള്ളറ്റ് 350 തുടരുകയും ചെയ്യുന്നു.

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 -ന് ഇന്ത്യയില്‍ ഇന്ന് ഒന്നര ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. എന്നാല്‍ ഐതിഹാസികമായ ഈ ബുള്ളറ്റ് 350 ഒരുകാലത്ത് വെറും 18700 രൂപയ്ക്ക് ലഭ്യമായിരുന്നു എന്ന് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകുമോ? എന്നാല്‍ സാങ്കല്പികമല്ല അത് സത്യമാണ്.

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 -ന് ഒരുകാലത്ത് ഇന്ത്യയില്‍ 18,700 രൂപ മാത്രമേ വില ഉണ്ടായിരുന്നുള്ളൂ. ഇത് തെളിയിക്കുന്ന ഒരു പഴയ ബില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. 1986 -ല്‍ പ്രിന്റ് ചെയ്തതാണ് ഇത് . കൃത്യമായി പറഞ്ഞാല്‍ 36 വര്‍ഷങ്ങള്‍ക്കു മുമ്പുള്ളതാണ് ഈ ബില്ല്. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ അംഗീകൃത ഡീലറായ ജാര്‍ഖണ്ഡ് ആസ്ഥാനമായുള്ള സന്ദീപ് ഓട്ടോ കമ്പനിയുടെ പേരിലുള്ളതാണ് ഈ ബില്ല്. ഏതായാലും വാഹന പ്രേമികള്‍ വലിയ ആവേശത്തോടെയാണ് ഈ ബില്ല് ഏറ്റെടുത്തിരിക്കുന്നത്.

Top