വേഗതയിൽ പുതിയ റെക്കോർഡിട്ട് റോയൽ എൻഫീൽഡ് ഇന്റെർസെപ്റ്റർ

സ്ട്രേലിയയിലെ ലേക് ഗയേഡ്നറില്‍ വച്ചാണ് മണിക്കൂറിൽ 132.05 മൈൽ  വേഗം ഇന്റെർസെപ്റ്റർ കൈവരിച്ചത്. 2016 ലെ 119.961 മൈല്‍ എന്ന റെക്കോർഡാണ് തകർത്തത്. ഇന്ത്യയിൽ മാത്രമല്ല വിദേശ വിപണിയിലും മികച്ച പ്രതികരണമാണ് ഇന്റെർസെപ്റ്റർ ബൈക്കുകൾക്ക് ലഭിച്ചത്.

വേറിട്ട രൂപകൽപ്പനയുടെ മികവോടെയാണ് ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റെൽ ജി ടി 650 ബൈക്കുകളുടെ വരവ്.‘ ഇന്റർസെപ്റ്റർ 650’ ക്ലാസിക് ശൈലിയിലുള്ള റോഡ്സ്റ്ററാണ്. ‘ജി ടി 650’ ആവട്ടെ സമകാലികരൂപകൽപ്പന പിന്തുടരുന്ന കഫെ റേസറും.

ഇന്ത്യയിൽ വിൽപയ്ക്കുള്ള ഏറ്റവും വില കുറഞ്ഞ ഇരട്ട സിലിണ്ടർ ബൈക്കുകളുമാണിത്. ഇരു ബൈക്കുകൾക്കും കരുത്തേകുന്നത് 648 സി സി, പാരലർ ട്വിൻ, എയർ കൂൾഡ് എൻജിനാണ്.പരമാവധി 47 ബി എച്ച്. പി കരുത്തും 52 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക.സ്ലിപ്പർ ക്ലച് സഹിതം ആറു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ.

Top