650 സിസി ബുള്ളറ്റുകളുടെ അനൗദ്യോഗിക ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ തുടങ്ങി

കോണ്‍ടിനന്റല്‍ ജിടി, ഇന്റര്‍സെപ്റ്റര്‍ 650 മോഡലുകള്‍ക്കായി വന്‍പിടിവലി. നവംബര്‍ പകുതിയോടെ 650 സിസി റോയല്‍ എന്‍ഫീല്‍ഡ് മോഡലുകള്‍ വിപണിയില്‍ വില്‍പനയ്ക്കു വരാനിരിക്കെ ബൈക്കുകളുടെ അനൗദ്യോഗിക ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ തുടങ്ങി. പലയിടത്തും അയ്യായിരം രൂപ മുന്‍കൂര്‍ പണമടച്ചു ഇന്റര്‍സെപ്റ്ററിനെയും കോണ്‍ടിനന്റല്‍ ജിടിയെയും ബുക്ക് ചെയ്യാം. ഡിസംബര്‍ മുതല്‍ ബുക്ക് ചെയ്തവര്‍ക്കു ഇന്റര്‍സെപ്റ്ററിനെയും കോണ്‍ടിനന്റല്‍ ജിടി 650 യെയും കമ്പനി കൈമാറും.

ഏകദേശം മൂന്നുലക്ഷം രൂപ റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 യ്ക്കും കോണ്‍ടിനന്റല്‍ ജിടി 650 യ്ക്കും വില പ്രതീക്ഷിക്കാം. സ്റ്റാന്‍ഡേര്‍ഡ്, കസ്റ്റം, ക്രോം എന്നിങ്ങനെ മൂന്നു വകഭേദങ്ങളാണ് റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്ററിലും കോണ്‍ടിനന്റല്‍ ജിടിയിലും. നൂതന സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന റോഡ്സ്റ്റര്‍ മോഡലാണ് ഇന്റര്‍സെപ്റ്റര്‍ 650; കോണ്‍ടിനന്റല്‍ ജിടി കഫെ റേസര്‍ പതിപ്പും. ക്ലാസിക് ശൈലിയിലാണ് ഇന്റര്‍സെപ്റ്റര്‍ 650 യ്ക്ക്. ‘ടിയര്‍ഡ്രോപ്’ ആകാരം ഇന്ധനടാങ്ക് പിന്തുടരും.

നീളം കൂടിയ ഇന്ധനടാങ്കാണ് ബൈക്കിന്. ഉയരംകുറഞ്ഞ ‘ക്ലിപ് ഓണ്‍’ ഹാന്‍ഡില്‍ബാറും കോണ്‍ടിനന്റല്‍ ജിടി മോഡലില്‍ എടുത്തുപറയണം. 650 സിസി ഫ്യൂവല്‍ ഇഞ്ചക്ടഡ് പാരലല്‍ ട്വിന്‍ എഞ്ചിനാണ് ഇരു ബൈക്കുകളിലും. 46.3 bhp കരുത്തും 52 Nm torque ഉം എഞ്ചിന് പരമാവധിയുണ്ട്. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്.

Top