റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്ററിന് ഓണ്‍റോഡ് വില നാലുലക്ഷം

പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650യുടെ വില വിവരങ്ങള്‍ പുറത്തുവിട്ടു. നാലുലക്ഷം രൂപ മുതലാണ് വില വരുന്നത്. മോഡലിന്റെ ഓണ്‍റോഡ് വിലയാണിത്. നവംബര്‍ 14 ന് ഔദ്യോഗികമായി അവതരിക്കുന്നത്. നവംബര്‍ 14 മുതല്‍ പുതിയ 650 സിസി മോഡലുകളുടെ ബുക്കിംഗും കമ്പനി തുടങ്ങും. 5,000 രൂപയാകും ബുക്കിംഗ് തുക. ബുക്ക് ചെയ്യുന്നവര്‍ക്ക് 2019 ജനുവരി ആദ്യവാരം മുതല്‍ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ കൈമാറും.

ഇന്റര്‍സെപ്റ്ററിനെക്കാളും ഒരല്‍പം വിലക്കൂടുതലായിരിക്കും കോണ്‍ടിനന്റല്‍ ജിടി 650 ക്ക്. 3.40 ലക്ഷം രൂപ ഷോറൂം വില കോണ്‍ടിനന്റല്‍ ജിടി 650 കുറിക്കും. എന്തായാലും ഇന്ത്യയില്‍ വില്‍പനയ്ക്കു വരുന്ന ഏറ്റവും വിലകുറഞ്ഞ പാരലല്‍ ട്വിന്‍ മോഡേണ്‍ ക്ലാസിക് ബൈക്കുകളായി റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 മോഡലുകള്‍ അറിയപ്പെടും.

റെട്രോ ക്ലാസിക് ഭാവമാണ് ഇരു മോഡലുകളുടെ പ്രധാനാകര്‍ഷണം. ഇതിനകം വിവിധ രാജ്യാന്തര വിപണികളില്‍ ഇരു മോഡലുകളും വില്‍പനയിലുണ്ട്. യൂറോപ്യന്‍ വിപണിയില്‍ 6,200 രൂപയാണ് ഇന്റര്‍സെപ്റ്റര്‍ 650 ക്ക് വില. അതായത് ഏകദേശം 5.16 ലക്ഷം രൂപ.

Top