ബിഎസ്-6 റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന് വില ഉയര്‍ത്തി

ബിഎസ്-6 റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന് വില ഉയര്‍ത്തിയതായി റിപ്പോര്‍ട്ട്. ഏകദേശം 2800 രൂപയോളം വില ഉയര്‍ത്തിയിട്ടുണ്ടെന്നാണ് സൂചന. 1.90 ലക്ഷം രൂപ മുതലാണ് ഹിമാലയന്റെ പുതിയ എക്സ്ഷോറൂം വില. മുമ്പ് ഇത് 1.87 ലക്ഷം രൂപയായിരുന്നു.

ലേക്ക് ബ്ലൂ, റോക്ക് റെഡ്, ഗ്രാവല്‍ ഗ്രേ, സ്ലീറ്റ് ഗ്രേ, ഗ്രാനൈറ്റ് ബ്ലാക്ക് ആന്‍ഡ്, സ്നോ വൈറ്റ് എന്നിങ്ങനെ ആറ് നിറങ്ങളിലാണ് ഈ വാഹനം നിരത്തുകളിലെത്തുന്നത്. ഇതില്‍ ഗ്രാനേറ്റ് ബ്ലാക്ക് നിറത്തിനാണ് 1.90 ലക്ഷം രൂപ വില വരുന്നത്. സ്ലീറ്റ് ഗ്രേ, ഗ്രാവല്‍ ഗ്രേ നിറങ്ങള്‍ക്ക് 1.92 ലക്ഷം രൂപയും, റോക്ക് റെഡ്, ലേക്ക് ബ്ലൂ നിറങ്ങള്‍ക്ക് 1.94 ലക്ഷം രൂപയുമാണ് വില.

ഈ വാഹനത്തിന് കരുത്തേകുന്നത് 411 സിസി ശേഷിയുള്ള സിംഗിള്‍ സിലിണ്ടര്‍ എസ്ഒഎച്ച്സി എയര്‍കൂള്‍ഡ് എന്‍ജിനാണ് . ഇത് 24.3 ബിഎച്ച്പി പവറും 32 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

Top