Royal Enfield Classic 350 Redditch Series Launched at Rs 1.46 Lakh

റോയല്‍ എന്‍ഫീല്‍ഡ് 350 ക്ലാസികിന്റെ 2017 മോഡലാണ് പുത്തന്‍ നിറപ്പകിട്ടോടെ വിപണിയിലവതരിച്ചിരിക്കുന്നത്. ക്ലാസിക് 350 റെഡിച്ച് എന്ന പേരിലെത്തിയ ബൈക്കിന് ദില്ലി എക്‌സ്‌ഷോറൂം 1.46ലക്ഷമാണ് വില.

പുതുവര്‍ഷം എത്തുന്നതിനു മുമ്പേതന്നെ ബൈക്ക് വിപണിയിലെത്തുകയും പുതിയ റെഡിച്ച് 350 ക്ലാസികിന്റെ ബുക്കിംഗ് ജനവരി ഏഴോടുകൂടി ആരംഭിക്കുകയും ചെയ്യുന്നതാണ്.

1950കളില്‍ യുകെയിലെ റെഡിച്ചില്‍ പുറത്തിറക്കിയ മോട്ടോര്‍സൈക്കിള്‍ നിറത്തില്‍ നിന്നും പ്രചോദനമേറ്റാണ് പുതിയ ക്ലാസിക് 350 റെഡിച്ച് രൂപംകൊണ്ടിരിക്കുന്നത്.

ജിടി ബ്ലൂ, ജിടി റെഡ്, സ്‌കൈ ബ്ലൂ എന്നീ പുത്തന്‍ നിറങ്ങളിലാണ് 350 ക്ലാസിക് മോട്ടോര്‍സൈക്കിളുകള്‍ അവതരിക്കുന്നത്.

പുതുക്കിയ നിറം, സ്റ്റിക്കറുകള്‍, വെളുത്ത ബോര്‍ഡര്‍ നല്‍കിയിട്ടുള്ള പുത്തന്‍ സീറ്റ് എന്നിവയാണ് 350 ക്ലാസികിന്റെ സവിശേഷത.

എന്‍ജിനില്‍ മാറ്റം വരുത്താതെ നിലവിലുള്ള അതെ 346സിസി സിങ്കിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് 350 ക്ലാസിക് റെഡിച്ചിന്റേയും കരുത്ത്.

19.8ബിഎച്ച്പിയും 28എന്‍എം ടോര്‍ക്കും നല്‍കുന്ന എന്‍ജിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് നല്‍കിയിരിക്കുന്നത്.

ഇതോടൊപ്പം അല്പം ചില മാറ്റങ്ങളോടെ ക്ലാസിക് 500 മോട്ടോര്‍സൈക്കിളിനേയും അവതരിപ്പിക്കാനുള്ള പദ്ധതി കൂടിയുണ്ട് കമ്പനിക്ക്.

പഴമയുടെ പ്രൗഢിയുമായി റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് ബൈക്കുകള്‍ പുത്തന്‍ നിറപകിട്ടോടെ വിപണിയില്‍ അവതരിപ്പിക്കുമ്പോള്‍ കൂടുതല്‍ വില്പനയും വിപണിവിഹിതവുമാണ് കമ്പനി മുന്നില്‍ കാണുന്നത്.

Top