ക്ലാസിക് 350 ഗണ്‍മെറ്റല്‍ ഗ്രെയ്ക്കും എബിഎസ് നല്‍കി റോയല്‍ എന്‍ഫീല്‍ഡ്

പുതിയ ക്ലാസിക് ക്ലാസിക് 350 ഗണ്‍മെറ്റല്‍ ഗ്രെയ്ക്കും ഇരട്ട ചാനല്‍ എബിഎസ് അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്. 1.80 ലക്ഷം രൂപയാണ് ക്ലാസിക് 350 ഗണ്‍മെറ്റല്‍ ഗ്രെയ് എബിഎസ് പതിപ്പിന്റെ ഓണ്‍റോഡ് വില. ഷോറൂമുകളില്‍ പുതിയ എബിഎസ് മോഡല്‍ വില്‍പന ആരംഭിച്ചു.

എബിഎസ് സുരക്ഷ ലഭിച്ചതൊഴിച്ചാല്‍ മറ്റു കാര്യമായ മാറ്റങ്ങളേതും പുതിയ ബൈക്കിലില്ല. നാലു സ്‌ട്രോക്കുള്ള 346 സിസി ഒറ്റ സിലിണ്ടര്‍ യൂണിറ്റ് കണ്‍സ്ട്രക്ഷന്‍ എഞ്ചിന്‍ തന്നെ ക്ലാസിക് 350 എബിഎസിലും തുടരുന്നു. ഇരട്ട സ്പാര്‍ക്കും എയര്‍ കൂളിംഗ് സംവിധാനവും എഞ്ചിനിലുണ്ട്.

19.8 bhp കരുത്തും 28 Nm torque ഉം എഞ്ചിന് പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. ടെലിസ്‌കോപിക് ഫോര്‍ക്കുകളും ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്‌സോര്‍ബറുകളമാണ് ക്ലാസിക് 350 യില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റുക.

Top