ബെനലി ഇംപെരിയാലെ 400 ബിഎസ്-VI പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു

റ്റാലിയിന്‍ സൂപ്പര്‍ ബൈക്ക് നിര്‍മാതാക്കളായ ബെനലിയുടെ ഏറ്റവും വില കുറഞ്ഞ മോഡലായ് ഇംപെരിയാലെ 400 മോട്ടോര്‍സൈക്കിളിന്റെ ബിഎസ്-VI പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. 1.99 ലക്ഷം രൂപയ്ക്കാണ് ബൈക്കിനെ ഇപ്പോള്‍ കമ്പനി വിപണിയില്‍ എത്തിച്ചിയിരിക്കുന്നത്. ബിഎസ്-VI മോട്ടോര്‍സൈക്കിളിനായുള്ള ബുക്കിംഗ് ബെനലി ആരംഭിച്ചതായും പ്രഖ്യാപിച്ചിട്ടുണ്ട്. 6,000 രൂപ ടോക്കണ്‍ തുകയായി നല്‍കി ബൈക്ക് ബുക്ക് ചെയ്യാം.

പുതിയ ഇംപെരിയാലെ 400 പ്രധാനമായും ബിഎസ്-IV മോഡലിന്റെ അതേ 374 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫ്യുവല്‍ ഇഞ്ചക്ഷന്‍ എഞ്ചിന്‍ തന്നെയാണ് മുന്നോട്ടു കൊണ്ടുപോകുന്നത്. പവറോ ടോര്‍ഖോ നഷ്ടപ്പെടാതെ ബിഎസ്-VI ലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ബെനലിക്ക് സാധിച്ചത് സ്വാഗതാര്‍ഹമാണ്.

പരിഷ്‌ക്കരിച്ച എഞ്ചിന്‍ 6,000 rpm-ല്‍ 21 bhp കരുത്തും 3,500 rpm-ല്‍ 29 Nm torque ഉം സൃഷ്ടിക്കും. പീക്ക് പവറും ടോര്‍ഖും സമാനമായി തുടരുമ്പോള്‍ അവ റെവ് ശ്രേണിയിലെ വ്യത്യസ്ത പോയിന്റുകളില്‍ വരുന്നു എന്നത് ശ്രദ്ധേയമാണ്.

സ്പോക്ക് വീലുകളാണ് വാഹത്തിന് നല്‍കിയിരിക്കുന്നത്. കൂടാതെ മികച്ച ടാങ്ക് പാഡ്, സ്പ്ലിറ്റ് സീറ്റിംഗ്, ക്രോം എക്സ്ഹോസ്റ്റുകള്‍ എന്നിവയും ഇംപെരിയാലെയുടെ മേന്മകളാണ്.

Top