സെപ്റ്റംബറില്‍ പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ വിപണിയിലെത്തും

സെപ്റ്റംബറില്‍ പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ ആഗോള വിപണിയില്‍ അവതരിക്കും. ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 മോഡലുകള്‍ സെപ്റ്റംബര്‍ അവസാനവാരം റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ അണിചേരുമെന്നു റിപ്പോര്‍ട്ട്. രാജ്യാന്തര വിപണിയില്‍ അവതരിക്കുന്നതിന് പിന്നാലെ ഇരുമോഡലുകളും ഇന്ത്യന്‍ മണ്ണിലെത്തും. ദീപാവലിയ്ക്ക് മുന്നോടിയായി പുതിയ മോഡലുകളെ ഇന്ത്യയില്‍ വില്‍പനയ്ക്ക് കൊണ്ടുവരാനാണ് റോയല്‍ എന്‍ഫീല്‍ഡിന് താത്പര്യം.

powered by Rubicon Project ഈ വര്‍ഷം റോയല്‍ എന്‍ഫീല്‍ഡ് കരുതിവെച്ചിട്ടുള്ള സുപ്രധാന മോഡലുകളാണ് ഇന്റര്‍സെപ്റ്ററും കോണ്‍ടിനന്റല്‍ ജിടിയും. ഇരട്ട സിലിണ്ടര്‍ ശ്രേണിയിലേക്കുള്ള കമ്പനിയുടെ തിരിച്ചുവരവ് കൂടിയാണിത്.

മൂന്നു മുതല്‍ നാലുലക്ഷം രൂപ വരെ മോഡലുകള്‍ക്ക് ഇന്ത്യന്‍ വിപണിയിലെത്തുന്നത്. നിരയില്‍ നിന്നും കമ്പനി പിന്‍വലിച്ച 535 സിസി കോണ്‍ടിനന്റല്‍ ജിടിക്ക് പകരക്കാരനാകും പുതിയ കോണ്‍ടിനന്റല്‍ ജിടി 650. ഔദ്യോഗിക അവതരണത്തിന് തൊട്ടുമുമ്പ് പുതിയ മോഡലുകളുടെ പ്രീബുക്കിംഗ് കമ്പനി ആരംഭിക്കും. നൂതന സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന റോഡ്സ്റ്റര്‍ മോഡലാണ് ഇന്റര്‍സെപ്റ്റര്‍ 650; കോണ്‍ടിനന്റല്‍ ജിടി കഫെ റേസര്‍ പതിപ്പും.

ക്ലാസിക് ശൈലിയിലാണ് ഇന്റര്‍സെപ്റ്റര്‍ 650 യ്ക്ക്. ‘ടിയര്‍ഡ്രോപ്’ ആകാരം ഇന്ധനടാങ്ക് പിന്തുടരും. ഉയര്‍ന്ന ഹാന്‍ഡില്‍ബാറും, നീളം കൂടിയ സീറ്റും ബൈക്കിന്റെ പ്രത്യേകതകളാണ്. കോണ്‍ടിനന്റല്‍ ജിടി 650 യില്‍ ലാളിത്യമേറിയ ശൈലിയാണ് കമ്പനി പാലിക്കുന്നത്.

നീളം കൂടിയ ഇന്ധനടാങ്കാണ് ബൈക്കിന്. ഉയരംകുറഞ്ഞ ‘ക്ലിപ് ഓണ്‍’ ഹാന്‍ഡില്‍ബാറും കോണ്‍ടിനന്റല്‍ ജിടി മോഡലില്‍ എടുത്തുപറയണം. 650 സിസി ഫ്യൂവല്‍ ഇഞ്ചക്ടഡ് പാരലല്‍ ട്വിന്‍ എഞ്ചിനാണ് ഇരു ബൈക്കുകളിലും. 46.3 bhp കരുത്തും 52 Nm torque ഉം എഞ്ചിന് പരമാവധിയുണ്ട്.

ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. സ്ലിപ്പര്‍ ക്ലച്ചിന്റെയും എബിഎസിന്റെയും പിന്തുണ ഇരു മോഡലുകള്‍ക്കുമുണ്ടാകും. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്‌സോര്‍ബറുകളുമാണ് ബൈക്കുകളില്‍ സസ്‌പെന്‍ഷന് വേണ്ടി ഒരുങ്ങുന്നത്.

320 mm ഡിസ്‌ക് മുന്‍ ടയറിലും എബിഎസ് പിന്തുണയോടെയുള്ള 240 mm ഡിസ്‌ക് പിന്‍ ടയറിലും ബ്രേക്കിംഗ് നിറവേറ്റും. ഏറ്റവും വില കുറഞ്ഞ ഇരട്ട സിലിണ്ടര്‍ ബൈക്കുകളെന്ന ഖ്യാതിയോടെയാകും റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 ബൈക്കുകള്‍ വിപണിയിലെത്തുന്നത്.

Top