റോയല്‍ എന്‍ഫീല്‍ഡ് ബൈക്കിന്റെ ക്ലാസിക് 500 എബിഎസ് നിരത്തിലെത്തി

ന്ത്യന്‍ ഇരുചക്ര വാഹനങ്ങളില്‍ ഏറ്റവും ആരാധകരുള്ള ബൈക്കാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്. റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് ശ്രേണിയിലേക്ക് അടുത്തിടെ അവതരിപ്പിച്ച ക്ലാസിക് 500 എബിഎസ് നിരത്തിലെത്തി തുടങ്ങി. 2.10 ലക്ഷം രൂപ മുതലാണ് ഈ ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.

സ്റ്റീല്‍ത്ത് ബ്ലാക്ക്, ഡെസേര്‍ട്ട് സ്റ്റോം എന്നീ നിറങ്ങളിലാണ് ക്ലാസിക് 500 എബിഎസ് നിരത്തിലെത്തിച്ചിരിക്കുന്നത്. എബിഎസ് സംവിധാനത്തില്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ബൈക്കായ ക്ലാസിക് 350 സിഗ്‌നല്‍ എഡീഷന്‍ എത്തിയതിന് പിന്നാലെയാണ് 500 സിസിയിലും എബിഎസ് സുരക്ഷ ഒരുക്കിയത്.

ക്ലാസിക് സിഗ്‌നല്‍ എഡീഷനിലും, ഹിമാലയനിലും നല്‍കിയിരിക്കുന്ന ഇരട്ട ചാനല്‍ എബിഎസ് സംവിധാനം തന്നെയാണ് ക്ലാസിക് 500ലും ഒരുക്കിയിട്ടുള്ളത്. റോയല്‍ എന്‍ഫീല്‍ഡിന്റെ എല്ലാ ബൈക്കുകളിലും ഈ സംവിധാനം ഒരുക്കാനുള്ള നീക്കവും നടക്കുന്നുണ്ടെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്.

സുരക്ഷ സംവിധാനം കാര്യക്ഷമമായതൊഴിച്ചാല്‍ ക്ലാസിക് 500ല്‍ എന്‍ജിന്‍ സംബന്ധമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. സിംഗിള്‍ സിലണ്ടര്‍ എയര്‍ കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്ടഡ് എന്‍ജിനാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. ഇത് അഞ്ച് സ്പീഡ് ഗിയര്‍ ബോക്‌സില്‍ 499 സിസി എന്‍ജിന്‍ 27 ബിഎച്ച്പി പവറും 41 എന്‍എം ടോര്‍ക്കുമേകും.

Top