റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോഡല്‍ ട്രയല്‍സ് 350,500 വിപണിയില്‍

റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോഡല്‍ വിപണിയില്‍. റോയല്‍ എന്‍ഫീല്‍ഡ് ട്രയല്‍സാണ് പുതിയ മോഡല്‍. ഓഫ് റോഡ് പ്രേമികള്‍ക്കായിട്ടാണ് എന്‍ഫീല്‍ഡിന്റെ പുതിയ മോഡല്‍ ഇറക്കിരിക്കുന്നത്.

350 സിസി, 500 സിസി എന്നീ രണ്ടു വകഭേദങ്ങളാണ് ട്രയിലിന്റേതായി പുറത്തിറക്കിയിരിക്കുന്നത്. ടാങ്കും സൈഡ് പാനലും ബുള്ളറ്റിന്റേതു പോലതന്നെയാണ്. ചെറുതും വീതികുറഞ്ഞതുമായ മുന്‍, പിന്‍ ഫെന്ററുകളാണ് ട്രയല്‍സിന്റേത്.ക്രാസ് ബാറോടുകൂടിയ ഉയരം കൂടിയ ഹാന്‍ഡില്‍ ബാര്‍, ഡ്യുവല്‍ ഡിസ്‌ക്, ഡ്യുവല്‍ ചാനല്‍ എബിഎസ് എന്നിവയും ട്രയല്‍സിലുണ്ട്. സീയറ്റിന്റെ 19 ഇഞ്ച് ടയര്‍ മുന്നിലും 18 ഇഞ്ച് ടയര്‍ പിന്നിലും.

സാധരണ ബുളറ്റിന്റേതു പോലതന്നെയാണ് ട്രയല്‍സിന്റെയും എന്‍ജിന്‍. 346 സിസി എന്‍ജിന്‍ 19.8 ബിഎച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കുമാണ് നല്‍കുന്നത്. 99 സിസി എന്‍ജിന്‍ 27.2 എന്‍എം കരുത്തും 41.3 എന്‍എം ടോര്‍ക്കും സാധ്യമാക്കും.

ട്രയല്‍സ് വര്‍ക്ക് റിപ്ലിക്ക 350ന് 1.62 ലക്ഷം രൂപയും ട്രയല്‍സ് വര്‍ക്ക് റിപ്ലിക്ക 500ന് 2.07 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

Top