റോയല്‍ ചലഞ്ചേഴ്‌സിന്റെ പരിശീലകനാവാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ഇതിഹാസ താരം

പിഎല്‍ പന്ത്രണ്ടാം സീസണില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് നിലവിലെ പരിശീലകന്‍ ഗാരികിര്‍സ്റ്റണ്‍ പരിശീലക സ്ഥാനത്ത് നിന്ന് പിന്മാറുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

ഇതിനിടയില്‍ താന്‍ ബാംഗ്ലൂരിന്റെ പരിശീലകനാവാന്‍ തയ്യാറാണെന്ന് അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരം ഹെര്‍ഷല്‍ ഗിബ്‌സ്. ട്വിറ്ററിലൂടെയായിരുന്നു ഗിബ്‌സ് ഇക്കാര്യം പങ്ക് വച്ചത്.

ബാംഗ്ലൂര്‍ ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തുന്ന വാര്‍ത്തയാണിത്. വരും സീസണില്‍ ഗിബ്‌സ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തണമെന്ന് ഭൂരിഭാഗം ബാംഗ്ലൂര്‍ ആരാധകരും അഭിപ്രായപ്പെട്ടിട്ടുമുണ്ട്. ഇക്കാര്യത്തില്‍ മാനേജ്‌മെന്റിന്റെ അഭിപ്രായം എന്താണെന്നറിയാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

Top