വോഹ്റ ടോപ്പ് സ്‌കോറര്‍; മുംബൈ ഇന്ത്യന്‍സിന് 168 റണ്‍സ് വിജയലക്ഷ്യം

VIRAT

ബെംഗളൂരു: ഐ.പി.എല്ലില്‍ ബെംഗളൂരുവിനെതിരെ മുംബൈ ഇന്ത്യന്‍സിന് 168 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ ബെംഗളൂരു ഏഴു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സടിച്ചു.

31 പന്തില്‍ 45 റണ്‍സടിച്ച ഓപ്പണര്‍ മാനന്‍ വോഹ്റയാണ് ബെംഗളൂരുവിന്റെ ടോപ്പ് സ്‌കോറര്‍. രണ്ടു ഫോറും നാല് സിക്സും അടിച്ചെടുത്താണ് വോഹ്റയുടെ ഇന്നിങ്സ്. മക്കല്ലം 37 റണ്‍സെടുത്ത് റണ്‍ഔട്ടായപ്പോള്‍ 32 റണ്‍സായിരുന്നു വിരാട് കോഹ്ലിയുടെ സംഭാവന.

10 പന്തില്‍ 23 റണ്‍സുമായി പുറത്താകാതെ നിന്ന ഗ്രാന്‍ഡ്ഹോമിന്റെ ബാറ്റിങ്ങാണ് ബെംഗളൂരുവിന്റെ സ്‌കോര്‍ 150 കടത്തിയത്. മുംബൈയ്ക്കായി ഹാര്‍ദിക് പാണ്ഡ്യ മൂന്ന് ഓവറില്‍ 28 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു.

Top