റോയ് വയലാറ്റ് ഉൾപ്പെടെ മൂന്ന് പേരുടെ മുൻകൂർജാമ്യ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാറ്റ്, അഞ്ജലി റീമ ദേവ് , സൈജു തങ്കച്ചന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

കേസില്‍ മുന്ന് പേരുടേയും അറസ്റ്റ് കോടതി ഫെബ്രുവരി 22 വരെ തടഞ്ഞിരുന്നു. റോയ് അടക്കമുള്ള പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പരാതി വ്യാജമാണെന്നും പരാതിക്കാരി മാധ്യമങ്ങളിലൂടെ തങ്ങള്‍ക്കെതിരെ തെറ്റായ പ്രചരണം നടത്തുകയാണെന്നുമാണ് പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചിട്ടുള്ളത്.

നിര്‍ണായകമായ ചില ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കാനുണ്ടെന്ന് കഴിഞ്ഞ തവണ ഹര്‍ജി പരിഗണിക്കവെ പ്രതികള്‍ വ്യക്തമാക്കിയിരുന്നു.

 

Top