സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ‘റോയ്’ ഷൂട്ടിങ് ആരംഭിച്ചു

സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമായി വേഷമിടുന്ന ചിത്രം റോയിയുടെ ഷൂട്ടിങ് ആരംഭിച്ചു. സുനില്‍ ഇബ്രാഹിം ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, സിജ ജോസ്, ജിന്‍സ് ഭാസ്‌കര്‍ എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിങും കൊച്ചിയിലാണ് നടക്കുന്നത്. ജയേഷ് മോഹനാണ് സിനിമാറ്റോഗ്രഫി. വി സാജന്‍ എഡിറ്റിങും മുന്ന പി.എം സംഗീതവും നിര്‍വഹിക്കുന്നു. സജീഷ് മഞ്ചേരിയും സനൂബ് കെ യൂസഫും ചേര്‍ന്നാണ് റോയ് നിര്‍മ്മിക്കുന്നത്.

Top