ഫിജി സൂപ്പര്‍ താരം റോയ് കൃഷ്ണ എടികെ മോഹന്‍ബഗാനില്‍ തുടരും

ഫിജി സൂപ്പര്‍ താരം റോയ് കൃഷ്ണ എടികെ മോഹന്‍ബഗാനില്‍ തുടരും. ഒരു വര്‍ഷത്തേക്കാണ് താരം എടികെയുമായി കരാര്‍ നീട്ടിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളായി എടികെയ്‌ക്കൊപ്പമുള്ള താരം ഇത്തവണ ക്ലബ് മാറുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായിരുന്നു. അതിനെയൊക്കെ അസ്ഥാനത്താക്കിയാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. എടികെ മോഹന്‍ബഗാന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നിലവിലെ ലീഗ് ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്‌സി റോയ് കൃഷ്ണയെ ടീമിലെത്തിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ക്ലബിലെ സൂപ്പര്‍ താരത്തെ വിട്ടുനല്‍കാന്‍ എടികെ തയ്യാറായില്ല.

2019-20 സീസണില്‍ എ ലീഗ് ക്ലബ് വെല്ലിംഗ്ടണ്‍ ഫീനിക്‌സില്‍ നിന്നാണ് റോയ് കൃഷ്ണ എടികെ മോഹന്‍ബഗാനിലെത്തിയത്. സീസണില്‍ 15 ഗോളുകളും 6 അസിസ്റ്റുകളും സ്വന്തമാക്കിയ താരം കഴിഞ്ഞ സീസണില്‍ 14 ഗോളുകള്‍ നേടിയപ്പോള്‍ 8 ഗോളിലേക്കുള്ള വഴിയൊരുക്കുകയും ചെയ്തു.

 

Top