വൻ ബില്ല്യൺ കാഴ്ചക്കാരുമായി യൂട്യൂബിൽ റെക്കോർഡ് ഇട്ട് റൗഡി ബേബി ഗാനം

സോഷ്യൽ മീഡിയകളിൽ ഏറെ തരംഗം സൃഷ്‌ടിച്ച ഗാനമായിരുന്നു മാരി 2 വിലെ റൗഡി ബേബി എന്ന് തുടങ്ങുന്ന ഗാനം. ഇന്ത്യയിൽ മാത്രമല്ല രാജ്യത്തിനു പുറത്തും ഗാനം താരംഗമായിരുന്നു. ഇപ്പോൾ ഇതാ ഈ പാട്ട് യൂട്യൂബിൽ മറ്റൊരു റെക്കോർഡ് കൂടി ഇട്ടിരിക്കുകയാണ്. വൻ ബില്ല്യൺ വ്യൂവേർസ് ആണ് പാട്ടിന് യൂട്യൂബിൽ ലഭിച്ചിരിക്കുന്നത്. വൻ ബില്ല്യൺ കാഴ്ചക്കാർ കാണുന്ന ആദ്യ സൗത്ത് ഇന്ത്യൻ ഗാനം എന്ന റെക്കോർഡ് കൂടി പാട്ട് സ്വന്തമാക്കിയിട്ടുണ്ട്.

ഇന്ത്യയിൽ നിന്നും വൻ ബില്ല്യൺ കാഴ്ചക്കാരെ സ്വന്തമാക്കിയ അഞ്ചാമത്തെ വീഡിയോ കൂടിയാണ് റൗഡി ബേബി. ധനുഷും സായി പല്ലവിയും ഈ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുമുണ്ട്. 2019ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മ്യൂസിക്കൽ വീഡിയോ എന്ന നേട്ടം റൗഡി ബേബി സ്വന്തമാക്കിയിരുന്നു. യുവൻ ശങ്കർരാജ സം​ഗീതം നിർവ്വഹിച്ച ​ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ധനുഷാണ്. ധനുഷും ദീയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രഭുദേവയുടേതാണ് കൊറിയോഗ്രാഫി.

Top