യുദ്ധസന്നദ്ധരായി റോബോര്‍ട്ടുകള്‍; മുന്‍കരുതലെടുക്കാന്‍ ഐക്യരാഷ്ട്രസഭ

സ്വയം ‘ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്ന യന്ത്ര മനുഷ്യര്‍ സിനിമകളില്‍ മാത്രമാണ് കണ്ടിരുന്നത്.

എന്നാല്‍ ന്യൂതന സാങ്കേതിക വിദ്യകള്‍ പുരോഗമിച്ചപ്പോള്‍ സാധാരണ മനുഷ്യരേക്കാള്‍ ചിന്താശേഷിയും പ്രവര്‍ത്തനശേഷിയും ഉള്ള യന്ത്രമനുഷ്യര്‍ യാഥാര്‍ഥ്യമായി.

ചിത്രങ്ങളില്‍ കണ്ടുശീലിച്ച റോബോര്‍ട്ടുകള്‍ യുദ്ധസന്നദ്ധരായി ലോകത്തിനു മുന്നിലെത്തിയിരിക്കുന്നു.

അതേസമയം ഐക്യരാഷ്ട്രസഭ ഇടപ്പെട്ട് മുന്‍കരുതലെടുക്കാനാണ് തീരുമാനം.

പദ്ധതിയുടെ ഭാഗമായി ഓട്ടണോമസ് വെപ്പണുകളെപ്പറ്റി വിവിധ രാജ്യങ്ങളുടെയും സംഘടനകളുടെയും സാങ്കേതിക മേഖലയിലെ കമ്പനികളുടെയും ഔദ്യോഗികമായുള്ള കൂടിക്കാഴ്ചയ്ക്ക് ഇതാദ്യമായി അവസരമൊരുക്കുകയാണ് യുഎന്‍.

ഇത്തരം ആയുധങ്ങളെ സംബന്ധിച്ച കരാറിനു ഏറെക്കാലം കാത്തിരിക്കേണ്ടി വരുമെന്നാണ് വിവരം.

പൂര്‍ണമായും സ്വയം ‘നിയന്ത്രിക്കുന്ന’ ആയുധങ്ങളെ വിലക്കണമെന്ന് സാമൂഹികപ്രവര്‍ത്തകരും സാങ്കേതിക മേഖലയിലെ വമ്പന്മാരും തന്നെ ആവശ്യപ്പെടുന്നുണ്ട്.

വിപ്ലവകരമായ മാറ്റങ്ങളായിരിക്കും ഇവ കൊണ്ടുവരിക. എന്നാല്‍ സാധാരണക്കാരുടെ ജീവനു വന്‍നാശമായിരിക്കും ഫലം.

നവംബര്‍ 13ന് ആരംഭിക്കുന്ന ‘ആയുധ നിര്‍വ്യാപന യോഗം’ അഞ്ചു ദിവസം നീളും. ഇന്ത്യന്‍ അംബാസഡര്‍ അമന്‍ദീപ് ഗില്ലിന്റെ അധ്യക്ഷതയിലാണു യോഗം.

കില്ലര്‍ റോബട്ടുകളുടെ ഉള്‍പ്പെടെ നിര്‍മാണം തടയണമെന്നാണ് വിവിധ മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെടുന്നത്.

കൊല്ലുന്നത് റോബര്‍ട്ടുകളാണെങ്കിലും അവയെക്കൊണ്ട് കൊല്ലിക്കുന്നത് മനുഷ്യനാണ്. ഇത്തരം ആയുധങ്ങളുടെ കാര്യത്തില്‍ മനുഷ്യര്‍ തന്നെ ഉത്തരവാദിത്തം ഏറ്റെടുക്കണം.

അതേസമയം ഓട്ടണോമസ് വെപ്പണുകള്‍ക്ക് നിരോധനമല്ല, മൂക്കുകയറിട്ടു നിര്‍ത്തുകയാണു വേണ്ടതെന്ന് റെഡ് ക്രോസും ആവശ്യപ്പെടുന്നു.

Top