Row over Lord Swaminarayan idol dressed in RSS uniform

സൂറത്ത്: ഗുജറാത്തിലെ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ആര്‍.എസ്.എസ് യൂണിഫോം ധരിപ്പിച്ചു. സൂറത്തിലെ ലസ്‌കാനയിലെ സ്വാമി നാരായണ്‍ ക്ഷേത്രത്തിലാണ് സംഭവം. കാക്കി ട്രൗസറും വെള്ള ഷര്‍ട്ടും കറുത്ത തൊപ്പിയും കൈയില്‍ ദേശീയ പതാകയുമേന്തിയ രൂപത്തിലാണ് വിഗ്രഹമുള്ളത്. ആര്‍.എസ്.എസ് നടപടിക്കെതിരെ ഗുജറാത്തില്‍ വ്യാപക പ്രതിഷേധമാണുയരുന്നത്.

വിഗ്രഹത്തിന്റെ ചിത്രം നവമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ക്ഷേത്ര അധികാരികളുടെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും മറ്റു രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്.

സംഘപരിവാര്‍ സംഘടനകളുടെ അജണ്ടയാണ് ക്ഷേത്രത്തില്‍ നടക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശങ്കര്‍സിങ് വഗേല പറഞ്ഞു. അതേ സമയം ബി.ജെ.പി നേതൃത്വവും സംഭവത്തെ അപലപിച്ചു രംഗത്തുവന്നിട്ടുണ്ട്. വാര്‍ത്ത തന്നെ ഞെട്ടിച്ചുവെന്നും സംഭവം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും ഗുജറാത്ത് ബി.ജെ.പി പ്രസിഡന്റ് വിജയ് റൂപാണി പറഞ്ഞു.

Top