വിമര്‍ശനങ്ങൾക്ക് പിന്നാലെ റൂട്ട് മാറ്റം; ഭാരത് ജോഡോ യാത്ര യുപിയില്‍ അഞ്ച് ദിവസം

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുടെ ഉത്തര്‍പ്രദേശിലെ പര്യടനം അഞ്ച് ദിവസമായി നീട്ടാന്‍ തീരുമാനം. സിപിഎം അടക്കമുള്ള സംഘടനകളും നിരീക്ഷകരും വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം.  ഉത്തര്‍പ്രദേശിലെ യാത്ര അഞ്ച് ദിവസമായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥിരീകരിച്ചതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

‘ഇടതുമുന്നണി ഭരിക്കുന്ന കേരളത്തില്‍ യാത്ര 18 ദിവസവും ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ രണ്ട് ദിവസവുമാണ് യാത്ര, ബിജെപി-ആര്‍എസ്എസിനെതിരെയുള്ള പോരാട്ടത്തിന്റെ വിചിത്ര വഴി’ എന്നായിരുന്നു യാത്രയെ കുറിച്ചുള്ള സിപിഎമ്മിന്റെ വിമര്‍ശനം.

ഉത്തര്‍പ്രദേശിലെ യാത്രയുടെ പര്യടനം അഞ്ച് ദിവസമാണെന്ന് യാത്രയുടെ ഒന്നാള്‍ നാള്‍ മുതല്‍ തന്നെ തീരുമാനിച്ചതാണെന്നും സിപിഎം വിമര്‍ശനത്തെ തുടര്‍ന്ന് ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും ജയ്‌റാം രമേശ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. സിപിഐഎമ്മിന്റെ ഒരു വിഡ്ഢിത്തം നിറഞ്ഞ ഒരു ട്വീറ്റായിരുന്നു അത്. അവരുടെ ആരോപണം തെറ്റായത് കൊണ്ടാണ് തന്റെ മറുപടിയുണ്ടായതെന്നും ജയ്‌റാം രമേശ്. എങ്ങനെയാണ്, എന്ത് കൊണ്ടാണ് യാത്രയുടെ വഴി ഇങ്ങനെയായെന്നതില്‍ നിങ്ങള്‍ നിങ്ങളുടെ ഗൃഹപാഠം കുറച്ചു കൂടി നന്നായി നടത്തണം. മുണ്ടുടുത്ത മോദിയുടെ നാട്ടില്‍ നിന്നുള്ള ബിജെപിയുടെ എ ടീമിന്റെ നിസ്സാരമായ വിമര്‍ശനം എന്നായിരുന്നു ജയ്‌റാം രമേശിന്റെ മറുപടി ട്വീറ്റ്.

Top